Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവർണം വിതറി...

വർണം വിതറി പു​ന്നാം​പ​റ​മ്പ് നാ​ലി​ശ്ശേ​രി പൂ​രം

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ഉത്സവപ്രേമികൾക്ക് നിറക്കാഴ്ചയൊരുക്കി മണ്ണമ്പറ്റ പുന്നാംപറമ്പ് നാലിശ്ശേരി ഭഗവതിക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു. വൈകീട്ട് അേഞ്ചാടെ മണ്ണമ്പറ്റ തോട്ടര വടക്കൻ പൂരം, കിഴക്കൻ, കോടർമണ്ണ പടിഞ്ഞാറൻ, പുളിങ്കാവ് പടിഞ്ഞാറൻ, മമ്പള്ളി മഹാവിഷ്ണു ക്ഷേത്രം, പടിഞ്ഞാറൻ, പാർത്തല പടിഞ്ഞാറൻ എന്നീ വേലകൾ ക്ഷേത്ര മൈതാനത്തെത്തി. പാറമേക്കാവ് ശ്രീപത്മനാഭൻ, കോങ്ങാട് കുട്ടിശങ്കരൻ, ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ, മംഗലാംകുന്ന് അയ്യപ്പൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, മംഗലാംകുന്ന് കർണൻ എന്നീ ഗജവീരന്മാർ തിടമ്പേന്തി. വിവിധ വേലകളിലായി 28 ആനകൾ അണിനിരന്നു. മേളം, പഞ്ചവാദ്യം, കുടമാറ്റം, കാളവേല, പൂതൻ, തിറ, പൂക്കാവടികൾ, കരിവേല വേഷങ്ങൾ എന്നിവ ഉത്സവത്തിന് ചാരുതയേകി. പകൽപൂരം സമാപിച്ചതോടെ രാത്രി പത്തിന് വടക്കുന്നാഥൻ ബാലെ അരങ്ങേറി. തുടർന്ന് രാത്രി പൂരം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story