Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ ഹ്രസ്വചിത്ര പ്രദർശനം

text_fields
bookmark_border
കരുളായി: കെ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് തയാറാക്കിയ ലഹരിവിരുദ്ധ ഹ്രസ്വചിത്രം 'പുനർജനി'യുടെ ഉദ്ഘാടനപ്രദർശനം നടത്തി. പൊതുജനങ്ങളിൽ ലഹരിക്കെതിരായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വളൻറിയർമാർ തയാറാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചത്. ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.ആർ. അനിൽകുമാർ സീഡി പ്രകാശനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് മുണ്ടോടൻ കബീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലീം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ്, വാർഡ് അംഗം സുനീർ, പൂക്കോട്ടുംപാടം അഡീഷനൽ എസ്.ഐ എ. വേലായുധൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ.പി. ദിലീഷ്, സ്കൂൾ മാനേജർ ടി.കെ. മുഹമ്മദ്, എൻ.എസ്.എസ് ലീഡർ ഷംന റഹ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story