Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിശാസമരം

നിശാസമരം

text_fields
bookmark_border
എടക്കര: 'സംവരണം സംരക്ഷിക്കുക' പ്രമേയത്തില്‍ മൂത്തേടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കുറ്റിക്കാട് സംഘടിപ്പിച്ച ലീഗ് ജില്ല സെക്രട്ടറി ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. പി. ജംഷിദ് അധ്യക്ഷത വഹിച്ചു. ജസ്മല്‍ പുതിയറ മുഖ്യപ്രഭാഷണം നടത്തി. വടക്കന്‍ കുഞ്ഞാണി, സി.കെ. നാസര്‍, കെ.ടി. ശരീഫ്, യു.പി. കുഞ്ഞു, കെ. സഹീറലി, ടി.പി. ഫയാസ്, വി.പി. റിയാസ്, സിറാജ്, ഇര്‍ഷാദ് കിളയില്‍, സഫീര്‍, ഹാരിസ്, റാഷിദ്, സെയ്തലവി, സജീര്‍, ഹബീബ് പൂളപ്പൊയ്ക, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷന്‍ ക്ലാസ് എടക്കര: എം.എസ്.എഫ് എടക്കര പഞ്ചായത്ത് കമ്മിറ്റി പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പരീക്ഷയെ എങ്ങനെ ഭയമില്ലാതെ നേരിടാം, എങ്ങനെ ഉന്നതവിജയം കരസ്ഥമാക്കാം എന്നീ വിഷയങ്ങളില്‍ നടന്ന ക്ലാസിന് ട്രെയിനര്‍ നിഷാദ് കുറ്റിപ്പുറം നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കബീര്‍ പനോളി ഉദ്ഘാടനം ചെയ്തു. റഷീദ് എടക്കര അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ല വിങ് കണ്‍വീനര്‍ കെ.പി. റമീസ്, ഉമ്മര്‍ വളപ്പന്‍, നുഹ്മാന്‍, ഷിബില്‍, ടി.പി. നഹീം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story