Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസിനെ...

കോൺഗ്രസിനെ കടന്നാക്രമിച്ച് മുസ്‌ലിം ലീഗ് സമ്മേളനം

text_fields
bookmark_border
കരുവാരകുണ്ട്: അവിശ്വാസ പ്രമേയത്തിലൂടെ തങ്ങളെ പുറത്താക്കുകയും വിരോധം തീർക്കാൻ സി.പി.എമ്മിനെ പഞ്ചായത്ത് ഭരണത്തിലേറ്റുകയും ചെയ്ത . ഒരാഴ്ച നീണ്ട സമ്മേളനത്തി​െൻറ സമാപനത്തിൽ പ്രസംഗിച്ച അഡ്വ. എം. ഉമ്മർ എം.എൽ.എ, ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ എന്നിവരാണ് കോൺഗ്രസ്--സി.പി.എം ബന്ധത്തിനെതിരെ രൂക്ഷവിമർശനമുതിർത്തത്. കരുവാരകുണ്ടിൽ നിലപാടില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് കോൺഗ്രസി​െൻറ പേര് പറയാതെ എം.എൽ.എ ആരോപിച്ചു. കോൺഗ്രസ് പിന്തുണയിൽ സീതാറാം യെച്ചൂരി രാജ്യസഭയിലെത്തരുതെന്നും കോൺഗ്രസുമായി ഒരു സഖ്യവും വേണ്ടെന്നും പ്രഖ്യാപിച്ച സി.പി.എമ്മിനെയാണ് കരുവാരകുണ്ടിൽ കോൺഗ്രസ് പിന്തുണച്ചത്. ഗ്രാമപഞ്ചായത്ത് ഭരണമില്ലെങ്കിലും ലീഗിന് ഒന്നും സംഭവിക്കില്ലെന്നും ഉമ്മർ പറഞ്ഞു. പൊതുസമ്മേളനത്തി​െൻറ ഭാഗമായി നടന്ന പ്രകടനത്തിൽ പങ്കെടുത്ത യുവാക്കളും കോൺഗ്രസിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അതിനിടെ, സമ്മേളന ഭാഗമായി നടന്ന സെമിനാറിലേക്ക് കോൺഗ്രസ് നേതാവ് അഡ്വ. ബാബു മോഹനക്കുറുപ്പിനെ ക്ഷണിച്ചിരുന്നു. എന്നാൽ, അദ്ദേഹം പങ്കെടുത്തില്ല. കോൺഗ്രസ് പ്രാദേശിക നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ വിലക്കുകയായിരുന്നത്രെ. ലീഗ് സമ്മേളനം പരാജയമായിരുന്നെന്ന രൂപത്തിൽ കോൺഗ്രസിലെ ചിലർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പോസ്റ്റുകളിടുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story