Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ് ഭഗവതിക്ഷേത്ര...

കാളികാവ് ഭഗവതിക്ഷേത്ര ഉത്സവം: നിറക്കാഴ്​ചയേകി കാഴ്ചശീവേലി

text_fields
bookmark_border
കാളികാവ്: മൂന്ന് ദിവസത്തെ കാളികാവ് ഭഗവതി ക്ഷേത്ര ഉത്സവത്തിന് സമാപനമായി കാഴ്ചശീവേലി നടന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീര​െൻറയും പഞ്ചവാദ്യത്തി​െൻറയും അകമ്പടിയോടെ നടന്ന ശീവേലിയില്‍ നിരവധി ഭക്തർ പങ്കെടുത്തു. കോങ്ങാട് മോഹന​െൻറ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി. കഴിഞ്ഞ ദിവസം നടന്ന യു.സി. വലിയ നാരായണന്‍ നമ്പൂതിരി സ്മാരക സംഗീതോത്സവം ആകര്‍ഷകമായി. ശീവേലി എഴുന്നള്ളത്തിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എ.കെ. ശശികുമാര്‍, കെ.വി. സുരേഷ്ബാബു, ചന്ദ്രശേഖരപ്പണിക്കര്‍, പി.വി. അപ്പുണ്ണി നായര്‍, ബിജു, സജി, അനീഷ്, ഭവദാസ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം- കാളികാവ് ഭഗവതി ക്ഷേത്ര ഉത്സവ ഭാഗമായി നടന്ന കാഴ്ചശീവേലി
Show Full Article
TAGS:LOCAL NEWS 
Next Story