Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്​ഥാന അതിർത്തിയിൽ...

സംസ്​ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്​തം: ജനുവരിയിൽ 24.36 ലക്ഷം ഇൗടാക്കി

text_fields
bookmark_border
അതിർത്തിയിൽ വാഹന പരിശോധന ശക്തം; ജനുവരിയിൽ 24.36 ലക്ഷം ഇൗടാക്കി പെരിന്തൽമണ്ണ: സംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കിയതോടെ ജി.എസ്.ടി നികുതി പിരിവിൽ ജില്ലയിൽ റെക്കോർഡ് വർധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻറലിജൻസ് വിഭാഗം ജനുവരിയിൽ മാത്രം 31 കേസുകളിലായി 24.36 ലക്ഷം രൂപ നികുതി, പിഴ ഇനങ്ങളിൽ ഇൗടാക്കി. വഴിക്കടവ് ചെക്ക്പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ മാത്രം 17.89 ലക്ഷം രൂപയാണ് ഇൗടാക്കിയത്. ജില്ലയിലേക്ക് ഫർണിച്ചറുമായി വന്ന ഒരുവാഹനത്തിൽനിന്ന് മാത്രം 8.15 ലക്ഷം രൂപയാണ് വസൂലാക്കിയത്. മതിയായ രേഖകൾ ഇല്ലാതെ ചരക്ക് കൊണ്ടുപോയ വാഹനങ്ങളിൽ നിന്നാണ് തുകയത്രയും ഇൗടാക്കിയത്. സംസ്ഥാന അതിർത്തികളിലെ പരിശോധനയിൽനിന്ന് 200 കോടിയുടെ ഇൻവോയിസും ശേഖരിച്ചതായി ചരക്ക് സേവന നികുതി ഉദ്യോഗസ്ഥർ പറയുന്നു. ഗ്രാൈനറ്റ്, അടക്ക, മരം, തേയില, ഫർണിച്ചർ, ടയർ, ഫ്ലക്സ്ബോർഡ് തുടങ്ങിയ വസ്തുക്കളുടെ കടത്തിൽനിന്നാണ് കൂടുതലായി നികുതിയും പിഴയും ഇൗടാക്കിയത്. ജനുവരി എട്ട് മുതൽ 22 വരെ അതിർത്തി കടന്നുപോകുന്ന വാഹനങ്ങളിൽ 24 മണിക്കൂറും പരിശോധന നടത്തിയിരുന്നു. ഇൗ കാലയളവിൽ 250 ഗ്രാനൈറ്റ് ലോറികളുൾപ്പെടെ 2000ലധികം വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. നിലമ്പൂർ, തിരൂർ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ 3.1 ലക്ഷം രൂപയും ഇൗടാക്കി. ഇൻറലിജൻസ് അസി. കമീഷനർ എ.കെ. ജയകൃഷ്ണ​െൻറ നേതൃത്വത്തിൽ ടാക്സ് ഒാഫിസർമാരായ ബ്രിജേഷ്, സുബ്രമണിയൻ, ഷംസുദ്ദീൻ, ഗിരീഷ്, മുഹമ്മദ് എന്നിവരായിരുന്നു പരിശോധനക്ക് നേതൃത്വം നൽകിയത്. അതേസമയം, ജി.എസ്.ടി നിയമപ്രകാരം നികുതിനിരക്ക് പൂജ്യം ശതമാനമായ ഇറച്ചിക്കോഴി ഉൾെപ്പടെയുള്ള ചരക്കുകൾ കൊണ്ടുവരുേമ്പാൾ കൃത്യമായ ബിൽ സൂക്ഷിക്കണമെന്നത് ഭൂരിഭാഗവും പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ബിൽ ഇല്ലെങ്കിൽ ചരക്കി​െൻറ വിലയുടെ നാല് ശതമാനമോ, 25,000 രൂപയോ പിഴ ഇൗടാക്കാമെന്നാണ് നിയമം.
Show Full Article
TAGS:LOCAL NEWS 
Next Story