Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാർമവേണം, മലപ്പുറം...

ഒാർമവേണം, മലപ്പുറം നഗരവാസികൾക്ക്​ വെള്ളത്തി​െൻറ കാര്യത്തിൽ

text_fields
bookmark_border
മലപ്പുറം: വേനൽകാലം തുടങ്ങിയതോടെ വെള്ളത്തി​െൻറ കാര്യത്തിൽ അൽപം ശ്രദ്ധവേണം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കഴിഞ്ഞ വർഷത്തെേപാലെ കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാകും കാര്യങ്ങളുടെ പോക്ക്. ഇപ്പോഴേ കിണറുകളിലെ വെള്ളം താഴ്ന്നുതുടങ്ങി. മഴയെത്താൻ നാലുമാസങ്ങൾകൂടി ഉണ്ടെന്നിരിക്കെ അത് മനസ്സിലാക്കിയുള്ള ജല ഉപയോഗമാണ് ആവശ്യം. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വിദ്യാലയങ്ങളിലുമെല്ലാം ജല ഉപയോഗത്തിൽ നിയന്ത്രണം ആവശ്യമാണ്. ചില വിദ്യാലയങ്ങളിൽ ഇത് സംബന്ധിച്ച പ്രചാരണവും ശാസ്ത്രക്ലബുകളുടെ നേതൃത്വത്തിൽ സെമിനാറുകളും നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്കും പാർപ്പിട സമുച്ചയങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിൽ ഉടമസ്ഥർ ഇപ്പോഴേ നിയന്ത്രണം ഏർെപ്പടുത്തിക്കഴിഞ്ഞു. ഭൂജലവകുപ്പ് നടത്തിയ പഠനപ്രകാരം ഭൂജല ശേഖരണത്തി​െൻറ കാര്യത്തിൽ പല പ്രദേശങ്ങളും ഭാഗിക ഗുരുതര വിഭാഗത്തിൽപെടുന്നവയാണെന്നും 50 ശതമാനത്തോളം കിണറുകളിൽ ജലനിരപ്പ് ഒരു മീറ്ററോളം കുറയുന്നതായും കണ്ടെത്തിയിരുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്ക് വെള്ളത്തി​െൻറ ലഭ്യത ഉറപ്പുവരുത്തി നിബന്ധനകൾക്ക് വിധേയമായി മാത്രമേ മലപ്പുറം നഗരസഭയിൽ പുതിയ കുടിവെള്ള കണക്ഷനുകൾ നൽകുന്നുള്ളൂ. കഴിഞ്ഞവർഷെത്ത അപേക്ഷിച്ച് വെള്ളത്തി​െൻറ കാര്യത്തിൽ കാര്യമായ കുറവുവന്നിട്ടിെല്ലന്നും ശ്രദ്ധയോടെ ഉപയോഗിക്കുകയാണെങ്കിൽ വലിയ പ്രശ്നമില്ലാതെ ഇത്തവണ വേനൽ കടന്നുപോകുമെന്നും ജല അതോറിറ്റി അസി. എൻജിനീയർ അരുൺ പറഞ്ഞു. ചാമക്കയം, നമ്രാണി തടയണകളിൽനിന്നാണ് നഗരസഭക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നത്. 15,000ത്തോളം ഉപഭോക്താക്കളാണ് നഗരസഭ പരിധിയിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story