Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടൗൺഹാൾ, ബസ് സ്​റ്റാൻഡ് ...

ടൗൺഹാൾ, ബസ് സ്​റ്റാൻഡ് നവീകരണത്തിൽ അഴിമതി

text_fields
bookmark_border
മലപ്പുറം നഗരസഭയിലെ ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ മലപ്പുറം: നഗരസഭക്ക് കീഴിലെ കുന്നുമ്മൽ ടൗൺഹാളും കോട്ടപ്പടി ബസ് സ്റ്റാൻഡും നവീകരിച്ചതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി 2016-17 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. എസ്റ്റിമേറ്റിൽ കാണിച്ചതിനേക്കാൾ കനം കുറഞ്ഞ ഷീറ്റാണ് ടൗൺഹാളി​െൻറ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്നതെന്നും ട്രസ് വർക്കിന് പകരം സിങ്കിൾ സെക്ഷൻ പ്രവൃത്തിയാണ് നടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിലം കോൺക്രീറ്റ് ചെയ്യുന്നതിലാണ് അഴിമതി നടന്നിരിക്കുന്നത്. അഞ്ചര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഇവയിലൂടെ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴുക്കോൽ പാകി ഷീറ്റ് ഇടുന്നതാണ് ട്രസ് വർക്ക്. ടൗൺഹാളിന് മുകളിൽ പേക്ഷ, നടന്നിരിക്കുന്നത് സിങ്കിൾ സെക്ഷൻ പ്രവൃത്തി മാത്രമാണ്. 0.50 എം.എം ഷീറ്റ് ഉപയോഗിച്ചതിനുള്ള പണമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഓവർസിയറുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ 0.35 എം.എം ഷീറ്റാണ് ഇട്ടിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്റ്റിമേറ്റിൽ ഇല്ലാത്ത ഇനം പ്രവൃത്തി നടത്തുമ്പോൾ പണം നൽകുന്നതിന് മുമ്പ് പരിഷ്കരിച്ച എസ്റ്റിമേറ്റ് ത‍യാറാക്കി അംഗീകാരം നേടേണ്ടതായിരുന്നു. 4,05,485 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീഴ്ചക്ക് കാരണക്കാരായ അസി. എൻജിനീയർ, അസി. എക്സി. എൻജിനീയർ എന്നിവരിൽനിന്ന് പണം ഈടാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ബസ് സ്റ്റാൻഡ് നവീകരണം ഒറ്റ പ്രവൃത്തിയാക്കേണ്ടതിന് പകരം മൂന്നെണ്ണമായി തിരിച്ചാണ് നടത്തിയത്. ഇത് ഗുണഭോക്തൃ സമിതിയെ ഏൽപ്പിച്ചതും വീഴ്ചയാണ്. ടെൻഡർ നടപടികൾ പൂർത്തി‍യാകും മുമ്പെ പടിഞ്ഞാറ് ഭാഗത്ത് കോൺക്രീറ്റ് ചെയ്യാൻ തുടങ്ങി. അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തിക്ക് ചെലവായത്. ഇതിൽ നഗരസഭക്ക് 1.66 ലക്ഷത്തി​െൻറയും നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story