Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപദ്​മശ്രീ വിവാദം:...

പദ്​മശ്രീ വിവാദം: കേന്ദ്രമന്ത്രിയുടെ പ്രതികരണം കാര്യമറിയാതെ ^ മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
പദ്മശ്രീ വിവാദം: കേന്ദ്രമന്ത്രിയുടെ പ്രതികരണം കാര്യമറിയാതെ - മന്ത്രി എ.കെ. ബാലൻ തിരൂർ: പദ്മശ്രീ ലക്ഷ്മിക്കുട്ടിയെ താൻ അവഹേളിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് കാര്യമറിയാതെയാണെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. തിരൂർ തുഞ്ചൻപറമ്പിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറി‍​െൻറ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കേരളം നൽകിയ പട്ടികയിലെ ഒരാളെ മാത്രം പരിഗണിക്കുകയും മറ്റുള്ളവരെ തഴയുകയും ചെയ്തത് ശരിയായില്ലെന്ന് മാത്രമാണ് താൻ പറഞ്ഞത്. കഴിഞ്ഞ വർഷവും ഇതായിരുന്നു അവസ്ഥ. ഇത് നല്ല കീഴ്വഴക്കമല്ല. ലക്ഷ്മിക്കുട്ടിയെ താൻ നിയമസഭയിൽ അഭിനന്ദിച്ചത് ജനപ്രതിനിധികൾക്കെല്ലാമറിയാം. മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story