Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ ഓഡിറ്റോറിയം...

സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം

text_fields
bookmark_border
അരീക്കോട്: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുഴിമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണവും ക്ലാസ് റൂം നവീകരണ ഫലകം അനാച്ഛാദനവും കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലത്തിൽ മൂസ ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് മാസ്റ്റർ പ്ലാൻ വിശദീകരണം ഹൈസ്കൂൾ പ്രധാനാധ്യാപിക എം. വിലാസിനി നടത്തി. കായികരംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ എ. മോഹൻദാസ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. അബ്ദുൽ മനാഫ്, പുളിക്കൽ മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് പി.കെ. വീരാൻകുട്ടി, കെ. കദീജ, മുൻ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സി. മുഹമ്മദാജി, ബാബു മാങ്കാവ്, പി.ടി. രാമദാസ്, പി.ടി. വേലുക്കുട്ടി, എം. വിജയലക്ഷ്മി, കുഞ്ഞുമുഹമ്മദ് മാസ്റ്റർ, പ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story