Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെട്ടം...

വെട്ടം ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് 28ന്

text_fields
bookmark_border
മലപ്പുറം: വെട്ടം ഗ്രാമപഞ്ചായത്തിലെ കോട്ടേക്കാട്, തവനൂര്‍ ഗ്രാമപഞ്ചായത്തിലെ കൂരട എന്നീ വാര്‍ഡുകളിൽ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ​െൻറ വിജ്ഞാപനമനുസരിച്ച് ജനുവരി 30 മുതല്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഫെബ്രുവരി ഒമ്പതിന് മുമ്പ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം. ഫെബ്രുവരി 12ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഫെബ്രുവരി 14നാണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണും. ജില്ലയില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള െഡപ്യൂട്ടി കലക്ടര്‍ എം. രഘുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. പുതുക്കിയ സമ്മതിദായക പട്ടിക ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രസിദ്ധീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നല്‍കണം.
Show Full Article
TAGS:LOCAL NEWS 
Next Story