Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
കോയമ്പത്തൂർ: ചെറുകിട വ്യവസായ സംരംഭകർക്കും ഉപഭോക്താക്കൾക്കുമായി ആക്സിസ് ബാങ്കി​െൻറ ആഭിമുഖ്യത്തിൽ 'ഇവോൾവ്' നടത്തി. അമ്മറോൺ ഫൗണ്ടറീസ് മാനേജിങ് പാർട്ണർ എൻ. വിശ്വനാഥൻ, ബാങ്ക് എസ്.എം.ഇ മേധാവി ജെ.പി. സിങ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എ.ടി.എം കൊള്ളക്കേസ്: മുഖ്യപ്രതി ജയ്പൂരിൽ പിടിയിൽ കോയമ്പത്തൂർ: നഗരത്തിലെ പീളമേട് ഭാഗത്ത് രണ്ട് എ.ടി.എം കേന്ദ്രങ്ങളിൽ 30 ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയെ ജയ്പൂരിൽനിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടി. ഹരിയാന സ്വദേശി അസ്ലമാണ് (32) പിടിയിലായത്. ഡിസംബറിൽ നടന്ന എ.ടി.എം കൊള്ളക്കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ സേലം, നാമക്കൽ എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ കോയമ്പത്തൂർ ജയിലിൽ റിമാൻഡിലാണ്. കൊള്ളയടിക്കപ്പെട്ട തുകയിൽ മൂന്ന് ലക്ഷം രൂപ സംഘാംഗങ്ങൾക്ക് നൽകിയ ശേഷം ബാക്കി തുകയുമായി ടാക്സി കാറിൽ ബംഗളൂരുവിലേക്ക് രക്ഷപ്പെട്ട അസ്ലമിനെ പിടികൂടാൻ പ്രത്യേക പൊലീസ് ടീമുകളെ നിയോഗിച്ചിരുന്നു. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി രാജസ്ഥാനിലേക്ക് കടന്നതായി വ്യക്തമായി. തുടർന്നാണ് വ്യാഴാഴ്ച രാവിലെ ജയ്പൂരിലെ കാമുകിയെ കാണാൻ അസ്ലമെത്തിയത്. ഇൗ സമയത്താണ് പൊലീസ് അസ്ലമിനെ വളഞ്ഞുവെച്ച് പിടികൂടിയത്. ഒാപറേഷനിടെ പൊലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി അസ്ലമി​െൻറ പേരിൽ 25ലധികം ക്രിമിനൽ കേസുകളാണുള്ളത്. പ്രതിയെ ഉടൻ കോയമ്പത്തൂരിലെത്തിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story