Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുഴയിൽ കാണാതായ യുവാവ്​ ...

പുഴയിൽ 'കാണാതായ' യുവാവ്​ സി.സി.ടി.വിയിൽ

text_fields
bookmark_border
തച്ചനാട്ടുകര: ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ യുവാവി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തൂത തോണിപ്പള്ളിയാലിൽ പ്രമോദ് ചൊവ്വാഴ്ച്ച രാത്രി 11ന് ബൈക്ക് കരിങ്കല്ലത്താണി ടൗണിൽ നിർത്തി ബസ് കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ പുഴയിൽ അപകടത്തിൽപെട്ടതാവാനിടയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. യുവാവിന് സാമ്പത്തിക ബാധ്യതയുള്ളതായി പറയപ്പെടുന്നു. ബുധനാഴ്ച രാവിലെയാണ് പ്രമോദി​െൻറ വസ്ത്രങ്ങളും മൊബൈൽ ഫോണും മുറിയങ്കണ്ണി പുഴയുടെ കരയിൽനിന്നും ലഭിച്ചത്. പഴ്സിൽനിന്നും ലഭിച്ച വിലാസത്തിൽ വീട്ടുകാരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വസ്ത്രങ്ങൾ പ്രമോദിേൻറതാണെന്ന് സ്ഥിരീകരിച്ചു. പുഴയിൽ മുങ്ങിയതാവാമെന്ന സംശയത്തിൽ മലപ്പുറത്തുനിന്നും മുങ്ങൽ വിദഗ്ധരും പെരിന്തൽമണ്ണയിൽനിന്നും മണ്ണാർക്കാടുനിന്നും അഗ്നിശമനസേനയും ദിവസം മുഴുവൻ തിരച്ചിൽ നടത്തി. യുവാവ് സഞ്ചരിച്ചതായി പറയുന്ന ബൈക്ക് കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ വൈകീട്ട് അഞ്ചിന് നാല് കിലോമീറ്റർ അകലെ കരിങ്കല്ലത്താണി ടൗണിലെ പൂവത്താണി റോഡിൽനിന്നും നിർത്തിയിട്ട നിലയിൽ നാട്ടുകൽ പൊലീസ് ബൈക്ക് കണ്ടെത്തി. നാട്ടുകൽ പൊലീസും ഷൊർണൂരിൽനിന്നും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ആളെ കണ്ടെത്താൻ ഊർജിത അന്വേഷണം നടന്നുവരുന്നതായി നാട്ടുകൽ പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story