Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരില്‍നിന്ന്​...

കരിപ്പൂരില്‍നിന്ന്​ പുതിയ വിമാനങ്ങൾ രണ്ടാഴ്ചക്കകം ^പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

text_fields
bookmark_border
കരിപ്പൂരില്‍നിന്ന് പുതിയ വിമാനങ്ങൾ രണ്ടാഴ്ചക്കകം -പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് രണ്ടാഴ്ചക്കകം വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ്. ബുല്ലാറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. റണ്‍വേ വികസനത്തി​െൻറ പേരില്‍ 2015 മേയ് ഒന്ന് മുതലാണ് കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗം വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതി​െൻറ ഭാഗമായാണ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്കൊപ്പം കുഞ്ഞാലിക്കുട്ടി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ കണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story