Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഗ്ദാന ലംഘനത്തി​െൻറ...

വാഗ്ദാന ലംഘനത്തി​െൻറ പത്താണ്ട്; സ്വപ്നമായി പാലക്കാട് കോച്ച് ഫാക്ടറി

text_fields
bookmark_border
പാലക്കാട്: പാലക്കാടി​െൻറ കോച്ച് ഫാക്ടറി സ്വപ്നത്തിന് തിരിച്ചടിയായി ഇത്തവണത്തെയും കേന്ദ്ര ബജറ്റ്. റെയിൽവേ മേഖലയിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോച്ച് ഫാക്ടറി പരിഗണിച്ചില്ല. ബജറ്റിൽ ഇത്തവണ വൻ പദ്ധതികളില്ല എന്നതും തിരിച്ചടിയാണ്. റെയിൽവേക്കായി 1.48 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇതിൽനിന്ന് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകുകയാകും ചെയ്യുക. റെയിൽവേയെ ആധുനികവത്കരിക്കുന്നതിനാണ് ഇക്കുറി പ്രാധാന്യം. കോച്ച് ഫാക്ടറി സ്വപ്നത്തിന് ഒരു ദശാബ്ദം പഴക്കമുണ്ട്. 2008 ഫെബ്രുവരി 25നാണ് അന്നത്തെ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവ് പദ്ധതി പ്രഖ്യാപിച്ചത്. 2012ൽ ശിലാസ്ഥാപന ചടങ്ങും നടത്തി. പദ്ധതിക്കായി കഞ്ചിക്കോട് ഏറ്റെടുത്ത 230.10 ഏക്കർ ഭൂമി കാടുകയറി കിടക്കുകയാണ്. പദ്ധതി ഇല്ലാതാക്കാൻ നിരവധി കാരണങ്ങളാണ് കേന്ദ്രം നിരത്തിയത്. ഒടുവിൽ സ്വകാര്യ പങ്കാളിയെ കിട്ടാനില്ലെന്ന വാദം നിരത്തി പദ്ധതിക്ക് ചുവപ്പുകൊടി കാണിച്ചു. ഉമ്മൻ ചാണ്ടി സർക്കാറി​െൻറ അവസാനകാലത്ത് പാലക്കാട് കോട്ടമൈതാനത്ത് കൊട്ടിഘോഷിച്ച് തറക്കല്ലിടൽ ചടങ്ങ് നടത്തിയെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ എം.ബി. രാജേഷ് എം.പിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സെയിലിനെ പങ്കാളിയാക്കാൻ നീക്കം നടത്തിയെങ്കിലും കേന്ദ്രം താൽപര്യം പ്രകടിപ്പിച്ചില്ല. പിന്നീട് ഈ പദ്ധതി ഹരിയാനയിലെ സോനാപേട്ടിലേക്ക് മാറ്റാൻ ശ്രമം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story