Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെപ്മ ജില്ല സമ്മേളനം...

'കെപ്മ' ജില്ല സമ്മേളനം നാളെ കുറ്റിപ്പുറത്ത്

text_fields
bookmark_border
മലപ്പുറം: കേരള പപ്പട മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെപ്മ) പ്രഥമ ജില്ല സമ്മേളനം ശനിയാഴ്ച കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എബ്രഹാം സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ സമ്മാനദാനം നിര്‍വഹിക്കും. ഗുണമേന്മയുള്ള പപ്പടം നിര്‍മിച്ച് വിപണനം നടത്താന്‍ സഹായിക്കുകയും നിര്‍മാതാക്കളും വ്യാപാരികളും തമ്മിലെ വ്യവസായ ഐക്യം ഊട്ടി ഉറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ടി. അഷ്‌റഫ്, എ.പി. രജീഷ്‌കുമാര്‍, എ.പി. ശ്രീനാഥ്, പ്രവീൺ, വിജയന്‍ താമരശ്ശേരി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story