Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുത്തിവെപ്പ്...

കുത്തിവെപ്പ് എടുത്തില്ലെങ്കിൽ സര്‍ക്കാര്‍ ധനസഹായം നഷ്​ടമാകും

text_fields
bookmark_border
മലപ്പുറം: മുഴുവന്‍ കുട്ടികള്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വഴി നല്‍കുന്ന ധനസഹായം നഷ്ടപ്പെടുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. രണ്ട് വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 14ാം ധനകാര്യ കമീഷന്‍ പെര്‍ഫോമന്‍സ് ഗ്രാൻറ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചതി​െൻറ അടിസ്ഥാനത്തിലാണ് നിർദേശം. മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കിയ പഞ്ചായത്തുകളുടെ വിവരങ്ങള്‍ നല്‍കാനും ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുത്തിവെപ്പ് നിലവാരം 90 ശതമാനത്തില്‍ കുറവായതിനാൽ ജില്ലയില്‍ തീവ്ര ഇന്ദ്രധനുസ്സ് മിഷന്‍ പരിപാടി നടത്തുന്നുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story