Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്രീമി​െലയര്‍ വരുമാന...

'ക്രീമി​െലയര്‍ വരുമാന പരിധി ഉയർത്തണം-'

text_fields
bookmark_border
മലപ്പുറം: ക്രീമിലെയര്‍ വരുമാനപരിധി കേന്ദ്രസര്‍ക്കാര്‍ ആറുലക്ഷം രൂപയിൽനിന്ന് എട്ട് ലക്ഷമാക്കി വർധിപ്പിച്ചത് സംസ്ഥാനത്തും നടപ്പാക്കണമെന്ന് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.എസ്.സി നിയമനങ്ങളില്‍ അതത് ജില്ലക്കാര്‍ക്ക് 10 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിച്ചത് ഹൈകോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും പെന്‍ഷന്‍കാര്‍ക്ക് മാസത്തില്‍ 300 രൂപ ചികിത്സ സഹായം അനുവദിക്കുന്നത് 1000 രൂപയാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് കളത്തില്‍ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂർ, നാലകത്ത് ഹംസ, ഒ. അബ്ദുല്‍ അലി, ടി.പി. മൂസക്കോയ, അബ്ദുല്‍ ഖാദര്‍ കൊണ്ടോട്ടി, വി.എം. അബൂബക്കർ‍, ഖാദര്‍ കൊടവണ്ടി, ദാവൂദ് ഖാന്‍ കോഴിക്കോട്, മുസ്തഫ പാക്കത്ത്, പി.പി. അലവിക്കുട്ടി, ഖാലിദ് കരിങ്കല്ലത്താണി, നസീം ഹരിപ്പാട്, എം.കെ. അഹമ്മദ് വേങ്ങര, എം.ടി. അലവി കുരിക്കൾ, കെ.എം. റഷീദ്, അഹമ്മദ് മേത്തൊടിക, അമ്പലപ്പുഴ ശ്രീകുമാർ, ഷാഹുല്‍ ഹമീദ് എൻജിനീയർ, കെ.ടി. കുഞ്ഞിമുഹമ്മദ്, ഹംസ ഇരുവേറ്റി, മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story