Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുഞ്ചൻ കലോത്സവത്തിന്...

തുഞ്ചൻ കലോത്സവത്തിന് അരങ്ങുണർന്നു

text_fields
bookmark_border
തിരൂർ: അക്ഷരാചാര്യ​െൻറ മുറ്റത്ത് കലയുത്സവത്തിന് അരങ്ങുണർന്നു. നാലുനാൾ വ്യത്യസ്ത കലാരൂപങ്ങൾ ആസ്വാദകരെ വിരുന്നൂട്ടും. കലോത്സവം നടൻ മധു ഉദ്ഘാടനം ചെയ്തു. തുഞ്ചൻ ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെന്നൈ ഡോ. കെ.എൽ. രംഗനാഥ ശർമയുടെ കർണാടക സംഗീതകച്ചേരി അരങ്ങേറി. വെള്ളിയാഴ്ച പണ്ഡിറ്റ് അനിന്ദോ ചാറ്റർജിയും അനുബ്രത ചാറ്റർജിയും ചേർന്നൊരുക്കുന്ന തബലപ്പെരുക്കമാണ്. ശനിയാഴ്ച ഡോ. കലാമണ്ഡലം രചിത രവിയുടെ മോഹിനിയാട്ടവും ഞായറാഴ്ച വൈകീട്ട് ആറിന് ഭരതനാട്യം, എട്ടിന് ഖവാലി സംഗീതം എന്നിവയും അരങ്ങേറും. സാഹിത്യ ക്വിസിൽ കാലിക്കറ്റിന് ഒന്നാംസ്ഥാനം തിരൂർ: കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ ക്വിസിൽ കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗത്തിന് ഒന്നാംസ്ഥാനം. എം. ആസിഫ്, ഫാത്തിമത്ത് റസ്ല എന്നിവരാണ് സർവകലാശാലയെ പ്രതിനിധീകരിച്ചത്. മലയാള സർവകലാശാലയിലെ അരുൺ, ഡിന്നു സംഘത്തിനാണ് രണ്ടാംസ്ഥാനം. തിരൂർ ജെ.സി.ഐയുടെ സഹകരണത്തോടെയായിരുന്നു മത്സരം. 11 ടീമുകൾ പങ്കെടുത്തു. കെ. ശ്രീകുമാർ നേതൃത്വം നൽകി. കോളജ് വിദ്യാർഥികൾക്കുള്ള ദ്രുതകവിതരചന മത്സരത്തിന് വിഷയമായത് എഴുത്തും കഴുത്തുമായിരുന്നു. 28 പേർ പങ്കെടുത്തു. മണമ്പൂർ രാജൻബാബു, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story