Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂന്താനം...

പൂന്താനം സാഹിത്യോത്സവം ഒമ്പത്​ മുതൽ

text_fields
bookmark_border
പെരിന്തൽമണ്ണ: ഇൗവർഷത്തെ പൂന്താനം സാഹിത്യോത്സവം ഒമ്പത്, 10, 11 തീയതികളിൽ കീഴാറ്റൂർ പൂന്താനം സ്മാരക ഒാഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പൂന്താനം സ്മാരക സമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒമ്പതിന് രാവിലെ ചിത്രകലാക്യാമ്പ് ശിൽപി ജോൺസ് മാത്യൂവും പരിപാടികൾ വൈകീട്ട് അഞ്ചിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉദ്ഘാടനം െചയ്യും. പ്രഫ. മധുസൂദനൻ നായർ കവിത അവാർഡ് സമ്മാനിക്കും. പുസ്തകോത്സവം, കലാസന്ധ്യ എന്നിവ നടക്കും. കീഴാറ്റൂർ ഹരിശ്രീ നൃത്തകലാലയം നൃത്തങ്ങൾ അവതരിപ്പിക്കും. പത്തിന് രാവിലെ ദക്ഷിണേന്ത്യൻ സാഹിത്യ സമ്മേളനം അഗ്രഹാര കൃഷ്ണമൂർത്തി (കർണാടക) ഉദ്ഘാടനം ചെയ്യും. തമിഴ് സാഹിത്യകാരൻ ബവ ചെല്ലദുരൈ മുഖ്യാതിഥിയാകും. ബി.എം. സുഹ്റ, ബാലചന്ദ്രൻ വടക്കേടത്ത്, പി.വി.കെ. പനയാൽ എന്നിവർ സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് ഫോക്ലോർ സെമിനാർ രാഘവൻ പയ്യനാട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ഫോക് ഫ്യൂഷൻ അവതരിപ്പിക്കും. ഡോ. സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. നടൻ മാമുക്കോയ മുഖ്യാതിഥിയാകും. ഞായറാഴ്ച രാവിലെ സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം െചയ്യും. ഉച്ചക്ക് രണ്ടിന് കവിസദസ്സ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 40 കവികൾ പെങ്കടുക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം െചയ്യും. നൃത്തശിൽപം ടി.കെ. വാസു ഉദ്ഘാടനം ചെയ്യും. 'ഇശൽ സന്ധ്യ'യോടെയാണ് സമാപനം. സ്വാഗതസംഘം ഭാരവാഹികളായ മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കെ.എം. വിജയകുമാർ, പി. മുഹമ്മദ് ഹാരിസ്, മേലാറ്റൂർ രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story