Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്. നായർ...

എം.എസ്. നായർ ക്രിക്കറ്റ്: സ്പെരികോൺ കിഡ്സ് സി.സി തിരുവനന്തപുരം ജേതാക്കൾ

text_fields
bookmark_border
പെരിന്തൽമണ്ണ: ജോളി റോവേഴ്സ് ക്ലബ് ഡോ. എം.എസ്. നായർ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമ​െൻറിൽ സ്പെരികോൺ കിഡ്സ് സി.സി തിരുവനന്തപുരം ജേതാക്കളായി. കെ.സി.എ സീനിയർ അക്കാദമി എറണാകുളത്തെ 141 റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സ്പെരികോൺ കിഡ്സ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കെ.സി.എ അക്കാദമി 31.3 ഓവറിൽ 106 റൺസിന് എല്ലാവരും പുറത്തായി. ഉത്തർപ്രദേശ് രഞ്ജി ക്രിക്കറ്റ് ടീം മുൻ താരം രജീന്ദർ സിങ് ഹാൻസ് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ കേരള ക്രിക്കറ്റ് അസോ. സെക്രട്ടറി ജയേഷ് ജോർജ് വിതരണം ചെയ്തു. പടം...pmna g l ജേതാക്കളായ സ്പെരികോൺ കിഡ്സ് സി.സി തിരുവനന്തപുരം ടീം
Show Full Article
TAGS:LOCAL NEWS 
Next Story