Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടവല്ലൂര്‍ പാടത്ത്...

കടവല്ലൂര്‍ പാടത്ത് തീപിടിത്തം

text_fields
bookmark_border
ചങ്ങരംകുളം: . കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയില്‍ ജില്ല അതിർത്തിയായ കടവല്ലൂര്‍ പാടത്ത് വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. സംസ്ഥാന പാതയോട് ചേര്‍ന്ന വയലിന് തീപിടിച്ചത് പ്രദേശവാസികളെ ഏറെ നേരം ആശങ്കയിലാക്കി. കുന്ദംകുളം പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തിന് ശേഷം തീയണച്ചു. തണ്ണീർത്തട ദിനാചരണം എടപ്പാൾ: നാട്ടുനന്മ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ സഹകരണത്താടെ നടപ്പിലാക്കുന്ന തണ്ണീർത്തട ദിനാചരണ പരിപാടികൾക്ക് തുടക്കമായി. തണ്ണീർത്തട സർവേ പൊതുകുളം ശുചീകരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കണ്ടനകം എൻ.എസ്.എസ് യൂനിറ്റി​െൻറ സഹകരണത്തിൽ തണ്ണീർത്തട സെമിനാർ നടന്നു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഫൈസൽ ഉദ്ഘാടനം ചെയ്തു. രമണി രാജഗോപാൽ അധ്യക്ഷത വഹിച്ചു. പി. പ്രസന്നകുമാരി, എൻ. അബ്ദുൽ ഖയ്യും, ടി.പി. ഷെരീഫ, സത്യൻ കണ്ടനകം, സി.വി. മോഹൻ, സി.പി. കിരണ്‍ ദാസ്, കെ.പി. കുമാരി, പി. മുഹമ്മദ്, വർഗീസ് പോൾ, എം. സഫ, കെ. ജാസ്മിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story