Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖബർസ്ഥാന് വിട്ടുനൽകിയ...

ഖബർസ്ഥാന് വിട്ടുനൽകിയ മണ്ണിൽ ഗൃഹനാഥന് അന്ത്യവിശ്രമം അനുശോചന യോഗം ചേർന്നു

text_fields
bookmark_border
കോട്ടക്കൽ: തെക്കേകുളമ്പ് പള്ളി ഖബര്‍സ്ഥാനില്‍ ആദ്യമായി ഖബറടക്കിയ വ്യക്തിയെന്ന പേരിലാകും സ്ഥലം വിട്ടുനൽകിയ ഖാദർ ഹാജി അറിയപ്പെടുക. കഴിഞ്ഞ ദിവസമാണ് പറപ്പൂർ സ്വദേശിയായ എറയമ്പാടൻ ഖാദർ ഹാജി മരിച്ചത്. നേരത്തേ തെക്കേകുളമ്പ് പ്രദേശത്തുകാര്‍ ഖബറടക്കം നടത്തിയിരുന്നത് വീണാലുക്കല്‍ സിദ്ദീഖ് ജുമാമസ്ജിദിലായിരുന്നു. പിന്നീട് ആളുകളുടെ സൗകര്യം മാനിച്ചു തെക്കേകുളമ്പ് പള്ളിയില്‍ ജുമുഅ ആരംഭിച്ചു. ഖബര്‍സ്ഥാന്‍ വീണാലുക്കലിലെ പള്ളിയിൽ തന്നെയായിരുന്നു. ഇതിനു പരിഹാരമായി അഞ്ചുവർഷം മുമ്പാണ് തെക്കേകുളബ് മസ്ജിദില്‍ ഖബര്‍സ്ഥാനുവേണ്ടി ഖാദർ ഹാജി ഒരേക്കര്‍ സ്ഥലം ദാനമായി നല്‍കിയത്. സ്ഥലം നൽകിയെങ്കിലും ഖബര്‍സ്ഥാന് പ്രാദേശിക ഭരണകൂടത്തി​െൻറ അനുമതി ലഭിച്ചിട്ട് രണ്ട് വർഷത്തോളമായിട്ടേയുള്ളൂ. ഖാദർ ഹാജിയുടെ മകൻ സലീമി​െൻറ മകളുടെ വിവാഹദിനത്തിൽ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു മരണം. അനുശോചന യോഗം അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ടി. കുഞ്ഞമ്മദ് അധ്യക്ഷനായി. ടി.ടി. ബീരാവുണ്ണി, ഐ. മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് ദാരിമി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story