Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയോറപ്പാടത്ത്​...

വലിയോറപ്പാടത്ത്​ കൊയ്ത്തുത്സവം

text_fields
bookmark_border
വേങ്ങര: വലിയോറപ്പാടത്ത് നെൽകൃഷി വിളവെടുപ്പ് നാടി​െൻറ ഉത്സവമായി. മൂട്ടപ്പറമ്പൻ ബാവയുടേതടക്കം നൂറേക്കറിലെ വിളവെടുപ്പ് സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂട്ടം ഉത്സവച്ഛായ പകർന്ന അന്തരീക്ഷത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. -ചെള്ളി അഹമ്മദ്, കുഞ്ഞിക്കുട്ടൻ, വി.കെ. പൂച്ചി, എം.പി. കുഞ്ഞിമുഹമ്മദ്, എം. കുഞ്ഞിക്കോയ, പി.കെ. അലവിക്കുട്ടി, വി.കെ. ഹസ്സൻ ബാവ, ഒ.പി. അബ്ദുറഹ്മാൻ കുട്ടി, നാടിക്കുട്ടി, കരിമ്പിൽ അഹമ്മദ് കുട്ടി, എ.കെ. അബു ഹാജി എന്നീ കർഷകരാണ് കൃഷിയിറക്കിയത്. '1009 സിയോൻ' ഇനത്തില്‍പ്പെട്ട വിത്താണ് ഇവിടെ നട്ടത്. നല്ല വിളവ് ലഭിച്ചതായും ഇത്തവണത്തെ കൃഷി ആദായകരമാണെന്നും കർഷകർ പറഞ്ഞു. നാടിച്ചി, വള്ളി, കാർത്യായിനി എന്നിവരുടെ നേതൃത്വത്തിൽ കൊയ്ത്തുപാട്ടുമായാണ് കൊയ്ത്ത് തുടങ്ങിയത്. പൊതുപ്രവർത്തകരും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും ക്ലബ്ബ്, യുവജന സംഘടന പ്രവർത്തകരും പങ്കെടുത്തു. -കൃഷിയും കൊയ്ത്തും പരമ്പരാഗത രീതികളും പഠിക്കാനായി വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂൾ നാലാംതരം വിദ്യാർഥികൾ അധ്യാപകരുമൊത്ത് എത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ്, പി.കെ. അസ്ലു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി, വൈസ് പ്രസിഡൻറ് കെ. കദീജാബി, കൃഷി ഓഫിസർ എം. നജീബ്, പഞ്ചായത്ത് സെക്രട്ടറി എസ്. ശിവകുമാർ, കൃഷി അസി. പി. വിക്രമൻ പിള്ള, പാടശേഖരസമിതി ഭാരവാഹികളായ ചെള്ളി ബാവ, തൂമ്പിൽ പുച്ചി, പള്ളിയാളി ഹംസ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story