Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്നാം വർഷവും...

മൂന്നാം വർഷവും നൂറുമേനി വിളവുമായി എൻ.എൻ.എം.എച്ച്.എസ്.എസ്​

text_fields
bookmark_border
ചേലേമ്പ്ര: നെൽകൃഷിയിൽ മൂന്നാം വർഷവും നൂറുമേനി വിളവ് നേടി ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് വിദ്യാർഥികൾ. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് യൂനിറ്റുകളിലെ വിദ്യാർഥികളാണ് മൂന്ന് വർഷമായി പൂർണമായും ജൈവരീതിയിൽ നെൽകൃഷി ചെയ്യുന്നത്. രക്തശാലി ഇനം നെല്ലാണ് ഇത്തവണ കൃഷി ചെയ്തത്. കൊയ്ത്തുത്സവം ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സി.പി. ബാലകൃഷ്ണൻ, കെ. ദീപക്, കെ.ടി. ശ്വേത അരവിന്ദ് എന്നിവർ നേതൃത്വം നൽകി. ഒരേക്കറോളം വയലിൽ ഇനി എള്ള് കൃഷി നടത്താനാണ് വിദ്യാർഥികൾ ആലോചിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story