Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലേമ്പ്രയിൽ...

ചേലേമ്പ്രയിൽ ജലനിധിയുടെ വെള്ളം ലഭ്യമാക്കാൻ കഴിയാത്തത് ഭരണസമിതിയുടെ കഴിവുകേട് ^യു.ഡി.എഫ്

text_fields
bookmark_border
ചേലേമ്പ്രയിൽ ജലനിധിയുടെ വെള്ളം ലഭ്യമാക്കാൻ കഴിയാത്തത് ഭരണസമിതിയുടെ കഴിവുകേട് -യു.ഡി.എഫ് ചേലേമ്പ്ര: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും ചേലേമ്പ്ര നിവാസികൾക്ക് ഈ വർഷവും ജലനിധിയുടെ വെള്ളം ലഭിക്കാൻ നടപടിയെടുക്കാത്തത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണെന്ന് യു.ഡി.എഫ് നേതൃത്വം. ചൊവ്വാഴ്ച മലപ്പുറം ജലനിധി ഓഫിസിന് മുന്നിൽ ജനപ്രതിനിധികളെ പെങ്കടുപ്പിച്ച് ധർണ നടത്തുന്നത്, ജനരോഷം ഭയന്നാെണന്നും നേതൃത്വം വാർത്തക്കുറിപ്പിൽ അറിയിച്ചു. ആറുമാസത്തിനകം പ്രാവർത്തികമാക്കുമെന്ന് അധികാരത്തിലെത്തിയ ഉടൻ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നവരാണ് ഇപ്പോൾ ഇരുട്ടിൽ തപ്പുന്നത്. നിലവിലുള്ള ജലനിധി പദ്ധതിയുടെ അവസ്ഥ എന്താണെന്ന് വിശദീകരിക്കാനും ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും ബാധ്യതയുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ഭരണകൂടവും മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന് ചെയ്യാനുള്ളത് ചെയ്യാതെ ഗുണഭോക്താക്കളടക്കമുള്ളവരെ സമരത്തിൽ അണിനിരത്തുന്നത് ജനങ്ങളെ ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണിത്. ഈ വേനലിൽ ജലനിധി വെള്ളം ജനങ്ങൾക്ക് എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ചെയർമാൻ കെ.പി. ദേവദാസ്, കൺവീനർ കെ. റഫീഖ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സി. ഹസൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.കെ. സെയ്തലവി എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story