Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് തൊടുപുഴ സ്വദേശി മാരിയിൽ കൃഷ്ണൻ നായരുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് കമ്മിറ്റി . പ്രസിഡൻറ് എം.പി.എ. ഹമീദ് കുരിക്കൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. നിവിൽ ഇബ്രാഹീം, പി. സക്കീർ ഹുസൈൻ, എ. മുഹമ്മദലി എന്ന ഇപ്പു, നാസർ, സഹീർ കോർമത്ത്, സലീം കാരാട്ട്, എം. ഇബ്രാഹീം, പി. മുഹ്സിൻ, ഗദ്ദാഫി കോർമത്ത്, ആൽബർട്ട് കണ്ണമ്പുഴ തുടങ്ങിയവർ സംസാരിച്ചു. മഞ്ചേരിയിൽ പൊതുജന താൽപര്യത്തിൽ ഗതാഗതം ക്രമീകരിക്കണമെന്ന് മഞ്ചേരി: പൊതുജന താൽപര്യത്തിന് ഊന്നൽ നൽകി ജനോപകാരപ്രദമായ രീതിയിൽ മഞ്ചേരിയിൽ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് യൂനിയൻ മഞ്ചേരി സൗത്ത് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വി. ജോസഫ്, കെ.വി. ബ്രിജിത, പി. വേലായുധൻ, കെ.യു. ജോസഫ്, എൻ.കെ. മുഹമ്മദലി, എം. സുബ്രഹ്മണ്യൻ, പി. ബാലകൃഷ്ണൻ, സി. സുകുമാരൻ, കെ. ശാന്താദേവി, എ. മറിയുമ്മ എന്നിവർ സംസാരിച്ചു. സൗത്ത് യൂനിറ്റ് പ്രസിഡൻറായി ആർ. മാധവൻ നായരെയും വെസ്റ്റ് യൂനിറ്റ് പ്രസിഡൻറായി കെ. ശാന്തദേവിയെയും തെരഞ്ഞെടുത്തു. ബാങ്കിങ് ഡിജിറ്റലൈസേഷൻ; ബോധവത്കരണം തുടങ്ങി മഞ്ചേരി: നഗരസഭ മേലാക്കം വാർഡിൽ ബാങ്കിങ് ഡിജിറ്റലൈസേഷൻ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്ന പദ്ധതി തുടങ്ങി. ബാങ്ക് ഒാഫ് ഇന്ത്യയുമായി സഹകരിച്ചുള്ളതാണ് പദ്ധതി. നഗരസഭാംഗം പി.ജി. ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് മഞ്ചേരി ശാഖ മാനേജർ റിശാസ് ക്ലാസെടുത്തു. രജിത അധ്യക്ഷത വഹിച്ചു. ഭാസുരാജ്, ഏലിയാമ്മ, ആനി തോമസ്, ശ്യാമള, രാജി പ്രകാശ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് മഞ്ചേരി പ്ലാസ ഒാഡിറ്റോറിയം: പി.ഡി.പി മുനിസിപ്പൽ കൺവെൻഷൻ -വൈകു. 7.00
Show Full Article
TAGS:LOCAL NEWS 
Next Story