Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം ഗവ. വനിത...

മലപ്പുറം ഗവ. വനിത കോളജ് വാടകക്കെട്ടിടത്തിൽതന്നെ

text_fields
bookmark_border
2015-16 ബജറ്റിലെ പ്രഖ്യാപനമായ കോളജിന് കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി വിദ്യാഭ്യാസ മന്ത്രി മലപ്പുറം: 2015-16 ബജറ്റിൽ അനുവദിച്ച മലപ്പുറം ഗവ. വനിത കോളജ് മൂന്നുവർഷം തികയുമ്പോഴും വാടകക്കെട്ടിടത്തിൽതന്നെ. കോളജിന് സ്വന്തം കെട്ടിടം നിർമിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. നിർമാണ നടപടികളുടെ പുരോഗതി ആരാഞ്ഞുള്ള പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപയുടെ പ്രപ്പോസൽ ഉബൈദുല്ല സർക്കാറിന് കൈമാറിയിരുന്നു. ഇതി​െൻറ വിശദപദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകിയിട്ടുണ്ടെന്നും രവീന്ദ്രനാഥ് അറിയിച്ചു. വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിന് 2016-17ൽ 29,25,000 രൂപയും 2017-18ൽ 26,75,000 രൂപയും സർക്കാർ അനുവദിച്ചിരുന്നു. '16-17ലെ തുക പൂർണമായും '17-18ലെതിൽ 16,72,887 രൂപയും ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2015-16 അധ്യയനവർഷം കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച കോളജ് ഏതാനുംമാസം മുമ്പ് മുണ്ടുപറമ്പിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിന് പുതിയ കെട്ടിടം നിർമിക്കേണ്ടതിനാലാണ് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നത്. വ്യവസായ വകുപ്പിന് കീഴിെല പാണക്കാട് ഇൻകെൽ എജുസിറ്റിയിൽ കോളജിന് സർക്കാർ സ്ഥലം അനുവദിച്ചിട്ടുണ്ട്. മുണ്ടുപറമ്പിലെ കെട്ടിടത്തിന് പ്രതിമാസ വാടകയായ 48,029 രൂപ നൽകിവരുന്നത് മലപ്പുറം നഗരസഭയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story