Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വച്ഛ്​ ഭാരത് അഭിയാൻ...

സ്വച്ഛ്​ ഭാരത് അഭിയാൻ ക്വിസ്

text_fields
bookmark_border
അരീക്കോട്: എസ്.ബി.ഐ അരീക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മത്സരം സംഘടിപ്പിച്ചു. ആറ് ടീമുകൾ പങ്കെടുത്ത മത്സരം ക്വിസ് കേരള ഗ്രൂപ്പാണ് നിയന്ത്രിച്ചത്. പി.ടി.എ പ്രസിഡൻറ് വി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മധുകുമാർ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ റീജനൽ മാനേജർ പി. രാമകൃഷ്ണൻ, ഹ്യൂമൻ റിസോഴ്സ് മാനേജർ പി.ജെ. ജോഷി എന്നിവർ സമ്മാനദാനം നിർവഹിച്ചു. ആത്തിഫ് റഹ്മാൻ, കെ. ശരത് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. എസ്.ബി.ഐ അരീക്കോട് ശാഖ മാനേജർ വി. ഗീത, പ്രിൻസിപ്പൽ ടി.കെ. ബീരാൻ, കെ. അബ്ദുസ്സലാം, ടി. സിദ്ദീഖ്, പി. പ്രസന്ന, ടി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story