Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവേശമില്ലാതെ ചെയർമാൻ...

ആവേശമില്ലാതെ ചെയർമാൻ തെരഞ്ഞെടുപ്പ്​

text_fields
bookmark_border
െകാണ്ടോട്ടി: ആവേശമില്ലാതെ കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്. ഇരുപക്ഷവും വിജയപ്രതീക്ഷയോടെ കണ്ട തെരഞ്ഞെടുപ്പാണ് നിരാശയുടേതായി മാറിയത്. രാവിലെ 11 മണിക്കായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. 10ന് മുമ്പുതന്നെ മുഴുവൻ അംഗങ്ങളും കൗൺസിൽ ഹാളിലെത്തിയിരുന്നു. നഗരസഭക്ക് പുറത്ത് കോൺഗ്രസ്, സി.പി.എം, ലീഗ് നേതാക്കളും പ്രവർത്തകരും കാത്തിരിപ്പുണ്ടായിരുന്നു. കൊണ്ടോട്ടി സി.െഎ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി, കരിപ്പൂർ, വാഴക്കാട് എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഇരു മുന്നണികൾക്കും ഫലം അപ്രതീക്ഷിതമായി. എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ജയമെന്നറിഞ്ഞതോടെ മതേതരമുന്നണി ക്യാമ്പിൽ വലിയ ആഹ്ലാദപ്രകടനമൊന്നുമുണ്ടായില്ല. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനായിരുന്നു ലീഗി​െൻറ നീക്കം. എന്നാൽ, ഒരു മണിക്കൂറിനകം ചെയർപേഴ്സനെ രാജിവെപ്പിക്കുകയായിരുന്നു മതേതര മുന്നണി. ചെയർമാൻ തെരഞ്ഞെടുപ്പിലെ നിരാശയോടെയാണ് ഉച്ചക്ക് രണ്ടിന് വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് നടന്നത്. ഉച്ചക്ക് ശേഷം നടന്ന ഉപാധ്യക്ഷ െതരഞ്ഞെടുപ്പിൽ അട്ടിമറികളൊന്നും സംഭവിച്ചില്ല.
Show Full Article
TAGS:LOCAL NEWS 
Next Story