Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപണം തിരിമറി:...

പണം തിരിമറി: കാലിക്കറ്റിൽ സെക്​ഷൻ ഒാഫിസർക്ക്​ നിർബന്ധിത വിരമിക്കൽ

text_fields
bookmark_border
പണം തിരിമറി: കാലിക്കറ്റിൽ സെക്ഷൻ ഒാഫിസർക്ക് നിർബന്ധിത വിരമിക്കൽ കോഴിക്കോട്: സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടത്തിയ സെക്ഷൻ ഒാഫിസർക്ക് കാലിക്കറ്റ് സർവകലാശാലയുടെ നിർബന്ധിത വിരമിക്കൽ ശിക്ഷ. സെക്ഷൻ ഒാഫിസറായ ജി. ഹരീഷിനാണ് അന്വേഷണ കമ്മിറ്റിയുടെ ശിപാർശ പ്രകാരം സർവിസിൽനിന്ന് നിർബന്ധിത വിരമിക്കൽ നൽകാൻ തീരുമാനിച്ചത്. 2015–16 അധ്യയനവർഷം, കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ അസിസ്റ്റൻറ് സെക്ഷൻ ഒാഫിസറായിരിക്കേ വിദ്യാർഥികളുെട കോഷൻ െഡപ്പോസിറ്റും ഫീസും തിരിമറി നടത്തിയതായി കമ്മിറ്റി കണ്ടെത്തി. സർവകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവനും ഇേൻറണൽ ഒാഡിറ്റ് വിഭാഗവും പണാപഹരണമടക്കമുള്ള ഗുരുതര ദുരുപയോഗത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ച് അച്ചടക്കനടപടിക്ക് ശിപാർശ ചെയ്തിരുന്നു. പ്രോ വൈസ് ചാൻസലർ അധ്യക്ഷനായ കമ്മിറ്റിയും അന്വേഷണം നടത്തി സസ്പെൻഷൻ നിർദേശിച്ചു. തുടർന്ന് 2016 ജൂൺ മുതൽ ഹരീഷ് അന്വേഷണ വിധേയമായി സസ്പെൻഷനിലായിരുന്നു. മഞ്ചേരിയിൽ സർവകലാശാലയുടെ സ​െൻറർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സി.സി.എസ്.െഎ.ടി)യിൽ ജോലിചെയ്യുേമ്പാൾ 2.66 ലക്ഷം രൂപ സ്ഥാപനത്തി​െൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിച്ച ഹരീഷ് തിരിച്ചടിച്ചിെല്ലന്നും കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിലും തട്ടിപ്പ് തെളിഞ്ഞു. എറണാകുളം സെൻട്രൽ െപാലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ വിവാഹതട്ടിപ്പ്, പീഡനക്കേസുകൾ നിലവിലുള്ളതായി അന്വേഷണ സമിതിക്ക് ബോധ്യമായതായി നിർബന്ധിത വിരമിക്കലിനുള്ള ഉത്തരവ് വ്യക്തമാക്കുന്നു. ഹരീഷ് ഗുരുതരമായ കുറ്റം നടത്തിയതായി തെളിഞ്ഞതി​െൻറ പശ്ചാത്തലത്തിലാണ് കടുത്ത ശിക്ഷക്ക് സർവകലാശാല അധികൃതർ ഒരുങ്ങിയത്. ഇദ്ദേഹം സസ്പെൻഷനിലുള്ള സമയം മുതൽ മുൻകാലപ്രാബല്യത്തോടെയാണ് നിർബന്ധിത വിരമിക്കൽ. പിൻവലിച്ച 2.66 ലക്ഷം രൂപ പലിശയടക്കം തിരിച്ചടക്കണമെന്നും ഉത്തരവിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story