Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൃതദേഹം...

'മൃതദേഹം പോസ്​റ്റ്​മോര്‍ട്ടം ചെയ്ത നടപടി അപലപനീയം'

text_fields
bookmark_border
കല്‍പകഞ്ചേരി: പ്രകൃതിചികിത്സയെത്തുടർന്ന് മരിച്ച ഷഫ്നയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത നടപടി അപലപനീയമാണെന്ന് കുടുംബാംഗങ്ങളും ആരോഗ്യ അവകാശവേദി ഭാരവാഹികളും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഐ.എം.എക്കും മരുന്ന് ലോബികള്‍ക്കും വേണ്ടി മനുഷ്യാവകാശത്തെ ലംഘിക്കുകയാണ് പൊലീസും ഡി.എം.ഒയും ചെയ്തത്. മനുഷ്യാവകാശ കമീഷനെയും കോടതിയെയും സമീപിക്കും. മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരാതിയില്ലാതിരുന്നിട്ടും സ്വാഭാവികമരണത്തെ അസ്വാഭാവികമരണമാക്കി റിപ്പോര്‍ട്ടുണ്ടാക്കി. ഡി.എം.ഒ-യും പൊലീസും പ്രകൃതിചികിത്സകരെ വേട്ടയാടുകയാണ്. രക്ഷിതാക്കളെ പൊലീസ് വീട്ടിലെത്തിയും മലപ്പുറത്തേക്ക് വിളിപ്പിച്ചും പരാതിയുണ്ടാക്കാന്‍ സമ്മർദം ചെലുത്തിയെന്നും ഇവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഷഫ്നയുടെ പിതാവ് ചേനാടന്‍ അബ്ദുസലാം, ഭർതൃപിതാവ് മയ്യേരി അബ്ദുനാസര്‍, ആരോഗ്യ അവകാശവേദി സംസ്ഥാന ഭാരവാഹികളായ അഡ്വ. പി.എ പൗരൻ, ഖദീജ നര്‍ഗീസ്, മുജീബ് കോക്കൂർ, അനസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story