Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനമൈത്രി...

ജനമൈത്രി പൊലീസി​െൻറയും ഓട്ടോ തൊഴിലാളികളുടെയും കൂട്ടായ്​മയിൽ രക്തദാന ക‍്യാമ്പ്

text_fields
bookmark_border
നിലമ്പൂര്‍: ജനമൈത്രി പൊലീസും സംയുക്ത ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മെഡലിനര്‍ഹനായ എസ്.ഐ സി. പ്രദീപ് കുമാര്‍, കേസന്വേഷണ മികവിന് ഡി.ജി.പിയുടെ മെഡലിനര്‍ഹനായ എ.എസ്.ഐ ശശികുമാര്‍ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ക്യാമ്പില്‍ പൊലീസ് ഉദ്യോഗസ്ഥരും ഓട്ടോ തൊഴിലാളികളും പൊതുജനങ്ങളും പങ്കെടുത്തു. മൂന്നാം തവണയാണ് പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് പൊലീസ് സഹകരണത്തോടെ ഓട്ടോ തൊഴിലാളികള്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിലമ്പൂര്‍ സി.ഐ കെ.എം. ബിജു അധ‍്യക്ഷത വഹിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത്, നഗരസഭ കൗൺസിലര്‍ അരുമ ജയകൃഷ്ണന്‍, ഓട്ടോ തൊഴിലാളി പ്രതിനിധികളായ ഇ.ഡി. മത്തായി, ടി.എം.എസ്. ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. CAPTION നിലമ്പൂരിൽ ജനമൈത്രി പൊലീസും ഓട്ടോ തൊഴിലാളികളും ചേർന്ന് സംഘടിപ്പിച്ച രക്തദാന ക‍്യാമ്പ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു സർക്കാർ കോളജ് നിലമ്പൂരിൽ നിലനിർത്താൻ നിയമനടപടി തുടരുമെന്ന് സംരക്ഷണ സമിതി നിലമ്പൂർ: നിലമ്പൂരിന് ആനുവദിച്ച സർക്കാർ കോളജ് നിലമ്പൂരിൽ നിലനിർത്താൻ രാഷ്ട്രീയ--സാമൂഹ‍ിക--നിയമ ഇടപെടലുകൾ തുടരുമെന്ന് കോളജ് സംരക്ഷണ സമിതിയിൽ ഉൾപ്പെട്ട സി.പി.ഐ അംഗങ്ങൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. സർക്കാറി‍​െൻറ കിഫ്ബിയെ പേരെടുത്ത് പറഞ്ഞും ഇതിൽ വിമർശിക്കുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന നിലമ്പൂർ ബൈപാസി‍​െൻറ പ്രവൃത്തി പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നും കോളജ് സംരക്ഷണ സമിതി ഭാരവാഹികളായ ജോസ് കെ. അഗസ്റ്റിൻ, എം. മുജീബ് റഹ്മാൻ എന്നിവർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആരോപിക്കുന്നു. കോളജ് നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽതന്നെ തുടങ്ങണമെന്നാവശ‍്യപ്പെട്ട് കോളജ് സംരക്ഷണ സമിതി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇക്കാര‍്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നായിരുന്നു കോടതി നിലപാട്. കോടതിവിധി വന്ന ശേഷം സി.പി.ഐക്കെതിരെ സമൂഹ‍ മാധ‍്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശകരിൽ ഭൂരിഭാഗവും സി.പി.എമ്മുകാരുമായിരുന്നു. ഈ സാഹചര‍്യത്തിലാണ് നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വാർത്തക്കുറിപ്പിൽ ആവർത്തിച്ച് പറയുന്നത്. കോളജ് വിഷയത്തിൽ സി.പി.ഐ ഉൾപ്പെടുന്ന കോളജ് സംരക്ഷണ സമിതിയുടെ നിലപാട് എൽ.ഡി.എഫ് സർക്കാറി‍​െൻറ നയങ്ങൾക്ക് വിരുദ്ധമാണെന്ന് നേരത്തേ സി.പി.എം ആരോപിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story