Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണിമൂളി അപകടം:...

മണിമൂളി അപകടം: പരിക്കേറ്റ യുവാവിന്​ ഓട്ടോ ഡ്രൈവര്‍മാരുടെ കാരുണ്യ സ്പര്‍ശം

text_fields
bookmark_border
എടക്കര: മണിമൂളി ലോറി അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന് ഓട്ടോ ഡ്രൈവര്‍മാരുടെ കാരുണ്യ സ്പര്‍ശം. മുസ്ലിയാരങ്ങാടിയിലെ 52 ഓട്ടോ ഡ്രൈവര്‍മാരാണ് ബുധനാഴ്ചത്തെ വരുമാനം വഴിക്കടവ് രണ്ടാംപാടം മുണ്ടമ്പ്ര ഫൈസലിനെ സഹായിക്കാൻ വിനിയോഗിച്ചത്. കാരുണ്യ ഓട്ടത്തില്‍നിന്ന് ലഭിച്ച 50,000 രൂപ എടക്കര എസ്.ഐ എ. സജിത്ത് ഫൈസലി​െൻറ പിതാവ് അബ്ദുല്ലക്ക് കൈമാറി. കഴിഞ്ഞ മാസമാണ് മണിമൂളി നെല്ലിക്കുത്ത് അങ്ങാടിയില്‍ നിയന്ത്രണം വിട്ട ചരക്കുലോറി അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഫൈസലി​െൻറ മകനും മറ്റൊരു കുട്ടിയും മരിക്കുകയും ഫൈസലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചടങ്ങില്‍ കെ. വിശ്വനാഥന്‍, കബീര്‍ പനോളി, കെ.സി. ഷാഹുല്‍ ഹമീദ്, അഭിജിത്ത്, സുരേഷ്, ജംഷീദ് വളപ്പന്‍, ഫൈസല്‍ മെസി എന്നിവര്‍ സംസാരിച്ചു. തോട്ടിൽ തടയണ നിർമിച്ച് തോട്ടം നനക്കാൻ വെള്ളമൂറ്റുന്നതായി പരാതി എടവണ്ണ: കുടിവെള്ള ക്ഷാമത്തിനിടെ മഞ്ചേരിക്കാട് തോടിലെ വെള്ളം സ്വകാര്യ വ്യക്തി തോട്ടം നനക്കാനും മറ്റും ഉപയോഗിക്കുന്നതായി പരാതി. പത്തപ്പിരിയം നെല്ലാണിയിലെ ചുള്ളിക്കാകുന്നിലാണ് തോട്ടിൽ തടയണ നിർമിച്ച് ജലമൂറ്റുന്നത്. കെട്ടിനിൽക്കുന്ന വെള്ളം ചാലിട്ട് സ്വന്തം സ്ഥലത്തെ കുളത്തിലേക്ക് വഴിതിരിച്ചു വിടുകയും ഇത് പമ്പ് ചെയ്ത് തോട്ടത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. രണ്ടു വർഷം മുമ്പ് ഇത്തരത്തിൽ പ്രവൃത്തി നടത്തിയിരുന്നെങ്കിലും പൊലീസെത്തി മോട്ടോറും അനുബന്ധ ഉപകരണങ്ങളും എടുത്തുമാറ്റുകയും കഴിഞ്ഞ വർഷം ഇതിനെതിരെ ഡെപ്യൂട്ടി കലക്ടർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. സമീപ പ്രദേശങ്ങളിലെ പാണരുകുണ്ട്, കീർത്തി, തെച്ചിപൊയിൽ, അരിക്കോട്ടിൽ തുടങ്ങിയ കോളനിവാസികളടക്കം നിരവധി കുടുംബങ്ങളാണ് തോട്ടിലെ നീർചാലിനെ ആശ്രയിക്കുന്നത്. സ്വകാര്യ വ്യക്തി ജലമൂറ്റൽ തുടങ്ങിയതോടെ സമീപത്തെ കിണറുകളിലെ ജലനിരപ്പ് കുറയുന്നത് സമീപവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. CAPTION തോട്ടിലെ വെള്ളം ചാലിട്ട് കുളത്തിലേക്ക് ഒഴുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story