കരിപ്പൂർ വിഷയത്തിൽ ഇടപെടലുകളുമായി എം.ഡി.എഫും

06:32 AM
10/08/2018
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്ന വിഷയത്തിൽ ശക്തമായ ഇടപെടലുകളുമായി കോഴിക്കോട് കേന്ദ്രമായ മലബാർ െഡവലപ്പ്െമൻറ് ഫോറവും (എം.ഡി.എഫ്). റൺവേ നവീകരണം ആരംഭിച്ച 2015 സെപ്റ്റംബർ മുതൽ കരിപ്പൂർ വിഷയത്തിൽ രംഗത്തുണ്ട്. പാർലെമൻറ് മാർച്ചടക്കം നിരവധി സമരങ്ങളാണ് എം.ഡി.എഫ് നടത്തിയത്. ഒടുവിൽ കഴിഞ്ഞ മാസം വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ കണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറി. കൂടാതെ, അനുമതി വൈകുന്നതിെനതിരെ കേന്ദ്ര വിജിലൻസ് കമീഷൻ, സി.ബി.െഎ, വിമാനത്താവള അതോറിറ്റിയിലെ വിജിലൻസ് എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തി. എം.ഡി.എഫ് പ്രസിഡൻറ് കെ.എം. ബഷീർ, ജനറൽ സെക്രട്ടറി കെ. സൈഫുദ്ദീൻ, രക്ഷാധികാരി ഹസൻ തിക്കോടി, സെക്രട്ടറി രമേശ്കുമാർ, എൻജിനീയർ അരുൺകുമാർ, കോഒാഡിനേറ്റർ ടി.പി.എം. ഹാഷിർ അലി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Loading...
COMMENTS