സപ്ലൈകോ പഞ്ചസാര സബ്സിഡി വെട്ടിക്കുറച്ചു

06:32 AM
10/08/2018
അരീക്കോട്: പഞ്ചസാരക്ക് സർക്കാർ നൽകി വരുന്ന ഒരു കിലോഗ്രാം സബ്സിഡി വെട്ടിക്കുറച്ചു. വെള്ളിയാഴ്ച മുതൽ അഞ്ഞൂറ് ഗ്രാം മാത്രമായിരിക്കും മാസത്തിൽ റേഷൻ കാർഡുടമക്ക് ലഭ്യമാവുക. കൂടുതൽ പഞ്ചസാര ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് എഫ്.എസ്.എസ്.ആർ നിരക്കിൽ മാത്രമാണ് ലഭ്യമാവുക. ഇത് സംബന്ധിച്ച ഉത്തരവ് ഡിപ്പോ മാനേജർമാർക്കും റീജണൽ മാനേജർമാർക്കും ലഭിച്ചു. ആഗസ്റ്റ് മുതൽ ഓൺലൈൻ ബില്ലിലൂടെയാണ് സബ്സിഡി ലഭ്യമാകുന്നത്.
Loading...
COMMENTS