ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

06:32 AM
10/08/2018
ആനക്കര: ഭാരതപ്പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് വള്ളുവങ്ങാട് കുറ്റാശ്ശേരി മൊയ്തീന്‍കുട്ടിയുടെ മകന്‍ അബ്ദുൽ സലാമി​െൻറ (29) മൃതദേഹമാണ് കുമ്പിടി ഉമ്മത്തൂര്‍ പമ്പ് ഹൗസിന് സമീപം കടവില്‍നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഭാരതപ്പുഴയിലെ കൊടുമുണ്ട ഗേറ്റ് ഭാഗത്തുനിന്നാണ് കാണാതായത്. രണ്ടുദിവസങ്ങളിലായി ട്രോമാകെയര്‍ പ്രവര്‍ത്തകരുടെയും അഗ്‌നിശമനസേന യൂനിറ്റുകളുടെയും നേതൃത്വത്തില്‍ ഭാരതപ്പുഴയിലുടനീളം തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ പട്ടിത്തറ പമ്പ് ഹൗസ് പരിസരത്തെ പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോവുന്നത് മീന്‍പിടിത്തക്കാര്‍ കണ്ടിരുന്നു. തുടര്‍ന്ന് കൂട്ടക്കടവ് െറഗുലേറ്റര്‍ ഭാഗത്തുകൂടി ഒഴുകിയ മൃതദേഹം കുമ്പിടി ഉമ്മത്തൂര്‍ പമ്പ് ഹൗസ് പരിസരത്ത് കണ്ടെത്തി രക്ഷാപ്രവര്‍ത്തകര്‍ കരക്കടുപ്പിച്ചു. ഭാരതപ്പുഴയിലെ ശക്തമായ കുത്തൊഴുക്ക് തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. പമ്പ് ഹൗസ് പരിസരത്തെത്തി യുവാവി​െൻറ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പൊലീസ്, തഹസില്‍ദാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. അബ്ദുല്‍ സലാം ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ബഹിയ പര്‍വിന്‍ (ചെറുകോട്). മകൻ: ഷഹ്‌സാന്‍.
Loading...
COMMENTS