Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:23 AM GMT Updated On
date_range 2018-04-30T10:53:59+05:30ചർച്ച സദസ്സ്
text_fieldsപാലക്കാട്: 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര' സംസ്ഥാന കാമ്പയിനിെൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി പാലക്കാട് ഫൈൻ സെൻററിൽ സംഘടിപ്പിച്ച 'നഷ്ടപ്പെടുന്ന മനുഷ്യത്വം വീണ്ടെടുപ്പിെൻറ വഴികൾ' പാലക്കാട് സൗഹൃദവേദി ചെയർമാൻ പ്രഫ. ശ്രീമഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ഏരിയ പ്രസിഡൻറ് എം.എ. അബ്ദുഷുക്കൂർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ്വി വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എസ്. അബൂ ഫൈസൽ സംസാരിച്ചു. മുൻ ജില്ല സമിതിയംഗം എ.പി. അബ്ദുന്നാസിർ സമാപന പ്രസംഗം നടത്തി. ഒലവക്കോട് എരിയ പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് സ്വാഗതവും പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. വീട് കുത്തിപ്പൊളിച്ച് മോഷണം വടക്കഞ്ചേരി: പൂട്ടിക്കിടന്നിരുന്ന അധ്യാപകെൻറ വീട് കുത്തിപ്പൊളിച്ച് മോഷണം. ആയക്കാട് സി.എ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യപകൻ സുരേഷിെൻറ വീട്ടിലാണ് മോഷണംനടന്നത്. വീട്ടുകാർ വീട് പൂട്ടി ഡൽഹിക്ക് പോയതാണ്. വാതിലുകളും അലമാരകളും പൊളിച്ചനിലയിലാണ്. സ്വർണമോ പണമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വടക്കഞ്ചേരി പൊലീസ് സുരേഷ് നൽകിയ വിവരം. വീട്ടുകാർ നാട്ടിലെത്തിയ ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.
Next Story