Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:17 AM GMT Updated On
date_range 2018-04-30T10:47:59+05:30ബഷീർ വധം: അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം; ഒടുവിൽ കുറ്റസമ്മതം
text_fieldsമലപ്പുറം: പൊലീസ് നിരന്തരം ചോദ്യം ചെയ്തിട്ടും കുറ്റം നിഷേധിച്ച പ്രതി സുബൈദ, ഒടുവിൽ ഭർത്താവ് ബഷീറിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചത് എല്ലാ തെളിവുകളും എതിരായപ്പോൾ. തുടക്കം മുതൽ അന്വേഷണം വഴിതിരിച്ചുവിടാൻ മറ്റു പലർക്കുമെതിരെയും അവർ ആരോപണം ഉന്നയിച്ചിരുന്നു. താമരശ്ശേരിയിലെ മൂന്നുപേർക്കെതിരെയും മലപ്പുറത്തെ വ്യാപാരിക്കെതിരെയും ആരോപണം ഉന്നയിച്ചെങ്കിലും മൊഴികളും ഫോൺ േകാളുകളും പരിശോധിച്ച് അവർക്ക് ബന്ധമില്ലെന്ന് പൊലീസ് ഉറപ്പാക്കി. ആരോപണ വിധേയവരെ ഇതിനായി വിളിച്ചുവരുത്തി. സാഹചര്യതെളിവുകൾ വിശദമായി പരിശോധിച്ചു. പല ദിവസങ്ങളിലായി നിരവധി തവണ ചോദ്യം ചെയ്താണ് സുബൈദ തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. ഇതിനായി അവരുടെയും ഭർത്താവിെൻറയും പരിചയക്കാരുടെയും നൂറുകണക്കിന് ഫോൺ േകാളുകളും നൂറിലധികം സാക്ഷിമൊഴികളും പരിശോധിച്ചു. 150ഒാളം േപരെ ചോദ്യംചെയ്തു. സുബൈദയുടെ െമാഴികളിലെ വൈരുധ്യവും കേസിൽ നിർണായകമായി. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും കലഹത്തിലായിരുന്നു. ഇതിനുമുമ്പും രണ്ടുതവണ ഇവർ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഒരുതവണ ഭർത്താവിെൻറ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു. മറ്റൊരു അവസരത്തിൽ വീടിന് തീവെക്കാനും ശ്രമിച്ചിരുന്നു. ഇയാളെ ഒന്നു കൊന്നുതരുമോയെന്ന് പരിചയക്കാരോട് പറഞ്ഞിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു. ഭർത്താവിനോടുള്ള വൈരാഗ്യം മുമ്പ് പല അവസരങ്ങളിലും മക്കളുമായും സുബൈദ പങ്കുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രതിയെ പിടികൂടണമെന്നുള്ള സമ്മർദം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഭർത്താവ് മരിച്ച സ്ത്രീ എന്ന നിലയിൽ അവരെ ചോദ്യം ചെയ്യുന്നത് പ്രയാസകരമായതിനാൽ കുടുംബത്തെ ബോധ്യപ്പെടുത്തിയും അതി രഹസ്യമായിട്ടുമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുേപായതെന്ന് സി.െഎ എ. പ്രേംജിത്ത് പറഞ്ഞു. സംഭവം നടന്നയുടൻ ആസിഡ് ആക്രമണത്തിനും വധശ്രമത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മരിച്ചതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ബഷീറിെൻറ ശരീരത്തിെൻറ പിറകുവശത്തും ശരീരത്തിെൻറ വലതുവശത്തുമായി 45 ശതമാനത്തിലധികം െപാള്ളലേറ്റിരുന്നു. ആസിഡ് കലക്കാൻ സുബൈദ ഉപയോഗിച്ച ബക്കറ്റും വീട്ടിൽനിന്ന് കണ്ടെടുത്തു. ആസിഡ് വാങ്ങിയത് സുബൈദ തനിച്ചാണ്. ഒാേട്ടാ ഡ്രൈവർ, വ്യാപാരി എന്നിവരെ കേസിൽ സാക്ഷികളാക്കും. സംഭവത്തിൽ മറ്റാരെങ്കിലും സുബൈദയെ സഹായിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Next Story