Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:11 AM GMT Updated On
date_range 2018-04-30T10:41:50+05:30മനം കുളിർപ്പിച്ച് 'നരകാസുരവധം'
text_fieldsഒറ്റപ്പാലം: ആട്ടവിളക്കിന് മുന്നിൽ നിറഞ്ഞാട്ടവുമായെത്തിയ 'നരകാസുരവധം' കഥകളി, കലാസ്വാദകരുടെ മനം കുളിർപ്പിച്ചു. ഒറ്റപ്പാലം രംഗശാലയുടെ ആഭിമുഖ്യത്തിൽ ലക്കിടി കുഞ്ചൻ സ്മാരക വായനശാല ഹാളിലായിരുന്നു കലാവിരുന്ന്. നരിപ്പറ്റ നാരായണൻ നമ്പൂതിരി (നക്രതുണ്ഡി), ഡോ. ഹരിപ്രിയ നമ്പൂതിരി (ലളിത), ഡോ. ഗിരീഷ് മരങ്ങാട് (ജയന്തൻ, ഇന്ദ്രൻ), സദനം കൃഷ്ണൻ കുട്ടി (നരകാസുരൻ), സദനം സദാനന്ദൻ (പത്നി) എന്നിവർ വേഷക്കാരായി. കലാമണ്ഡലം മോഹനകൃഷ്ണൻ, അത്തിപ്പറ്റ രവി, കോട്ടക്കൽ സന്തോഷ് (പാട്ട്), കലാമണ്ഡലം നാരായണൻ നായർ, സദനം ജയരാജ്, കാറൽമണ്ണ കൃഷ്ണപ്രസാദ് (മദ്ദളം), സദനം രാമകൃഷ്ണൻ, സദനം ജിതിൻ കിള്ളിക്കുറുശ്ശിമംഗലം ശ്രീഹരി (ചെണ്ട), കലാമണ്ഡലം ശിവരാമൻ (ചുട്ടി), കലാമണ്ഡലം അപ്പുണ്ണി തരകൻ, ബാലൻ മഞ്ജുതര, മോഹനൻ മഞ്ജുതര (അണിയറ) എന്നിവർ പങ്കാളികളായി. തന്ത്രി പനവൂർ വാസുദേവൻ (അനിയൻ) നമ്പൂതിരിയുടെയും പത്നി ശ്രീദേവി അന്തർജനത്തിെൻറയും സ്മരണാർഥമായിരുന്നു കളിയരങ്ങ്.
Next Story