Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:11 AM GMT Updated On
date_range 2018-04-30T10:41:50+05:30വായനശാല വാർഷികം
text_fieldsപട്ടാമ്പി: നടുവട്ടം കെ.എസ്. എഴുത്തച്ഛൻ സ്മാരക വായനശാല വാർഷികാഘോഷം കവി പി. രാമൻ ഉദ്ഘാടനം ചെയ്തു. കവിത പുരസ്കാരങ്ങൾ എസ്. ശ്രുതി കൊല്ലങ്കോട്, പി.ജി. റീന പൂക്കോട്ടുംപാടം എന്നിവർക്ക് സമ്മാനിച്ചു. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ. വിനോദ്കുമാർ (ജൈവ കർഷകൻ), കെ.എസ്. രേണുക ജ്യോതി (ഡോക്റ്ററേറ്റ്), കെ.പി. സജിനി (ഗവേഷണം) എന്നിവരെ ജില്ല പഞ്ചായത്തംഗം പി.പി. ഇന്ദിരദേവി അനുമോദിച്ചു. വാർഡ് മെംബർ എം.പി. സുരേഷ്, പി.പി. രാജൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ആറങ്ങോട്ടുകര കലാപാഠശാലയുടെ നാടകവും അരങ്ങേറി. വർണാഭമായി താലപ്പൊലി പട്ടാമ്പി: നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ കൂത്തുതാലപ്പൊലി വർണാഭമായി. താളമേളവർണ വൈവിധ്യങ്ങൾ ആയിരങ്ങൾക്ക് ഹൃദ്യാനുഭവമായി. കൊടുമുണ്ട, കൊഴിക്കോട്ടിരി, പെരുമുടിയൂർ, വള്ളൂർ, പട്ടാമ്പി ദേശങ്ങളടങ്ങിയ തട്ടകത്തിലെ പൂരത്തിന് അമ്പതോളം ഉപ ആഘോഷ കമ്മിറ്റികൾ നേതൃത്വം നൽകി. രാവിലെ വിശേഷാൽ പൂജകളും ഉച്ചക്ക് താലപ്പൊലിയോടെ എഴുന്നള്ളിപ്പും നടന്നു. ഉച്ചക്ക് ശേഷം നടന്ന വേല വരവിന് ഇണക്കാളകൾ, തെയ്യം, പൂതൻ, തിറ, കുമ്മാട്ടി, പാണ്ടിമേളം, പഞ്ചവാദ്യം, നാദസ്വരം, ശിങ്കാരിമേളം, തകിൽമേളം തുടങ്ങിയവ കൊഴുപ്പേകി. രാത്രി ഇരട്ട തായമ്പകയും ബാലെയും അരങ്ങേറി. 41 ദിവസത്തെ തോൽപ്പാവക്കൂത്ത് പട്ടാഭിഷേകത്തോടെ സമാപിച്ചു.
Next Story