Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:11 AM GMT Updated On
date_range 2018-04-30T10:41:50+05:30നെൽവയൽ തണ്ണീർത്തടം: ഓർഡിനൻസ് പിൻവലിക്കണം ^ശാസ്ത്ര സാഹിത്യ പരിഷത്ത്
text_fieldsനെൽവയൽ തണ്ണീർത്തടം: ഓർഡിനൻസ് പിൻവലിക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത് ഒറ്റപ്പാലം: നെൽവയൽ തണ്ണീർത്തട നിയമം ഭേദഗതി വരുത്തുന്ന ഓർഡിനൻസ് പിൻവലിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 2008ലെ നിയമം ഭേദഗതി വരുത്തുന്നത് ഭൂമി കച്ചവടക്കാർക്ക് സഹായകമാകും. സമ്മേളനത്തിെൻറ സമാപന യോഗം മുൻ സംസ്ഥാന സെക്രട്ടറി പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഭാസ്കരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണകുമാർ, പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. മനോഹരൻ, പി. സുധീർ, പി.കെ. നാരായണൻ, കെ.വി. സാബു എന്നിവർ സംസാരിച്ചു. പരിഷത്ത് മേഖല സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽനിന്നായി 231 പ്രതിനിധികളാണ് പങ്കെടുത്തത്. ഭാരവാഹികൾ: സി. മുഹമ്മദ് മൂസ (പ്രസി.), അനിത, എം. സുനിൽ കുമാർ (വൈ. പ്രസി.), കെ.എസ്. നാരായണൻകുട്ടി (സെക്ര.), കെ. സുനിൽകുമാർ, ഒ. ശങ്കരൻകുട്ടി (ജോ. സെക്ര.), കെ. അരവിന്ദാക്ഷൻ (ട്രഷ.).
Next Story