Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:06 AM GMT Updated On
date_range 30 April 2018 5:06 AM GMTഎടവണ്ണപ്പാറ ഷോപ്പിങ് ഫെസ്റ്റിവലിന് പരിസമാപ്തി
text_fieldsbookmark_border
എടവണ്ണപ്പാറ: കഴിഞ്ഞ മൂന്നുമാസമായി വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂനിറ്റ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവലിന് പരിസമാപ്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പണിക്കരപുറായയില്നിന്നും ആരംഭിച്ച ഘോഷയാത്ര എടവണ്ണപ്പാറ വ്യാപാര ഓഫിസിന് മുന്നില്‍ സമാപിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കുഞ്ഞാവഹാജി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന മെഗാ നറുക്കെടുപ്പ് പ്രസിഡൻറ് നിര്‍വഹിച്ചു. വിജയികൾക്ക് വ്യാപാരി വ്യവസായി നല്കുന്ന ഹോണ്ട ആക്ടീവ, എ.സി, ഫ്രിഡ്ജ്, മിക്സി, സൈക്കിള്‍ തുടങ്ങിവ വേദിയില്‍തന്നെ വിതരണം ചെയ്തു. ജില്ല വ്യാപാരി വ്യവസായി യൂത്ത് ഭാരവാഹികള്‍ക്കുള്ള സ്വീകരണവും നടന്നു. പ്രസിഡൻറ് അപ്പുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ്, സെക്രട്ടറിമാരായ മായപ്പ വിജയൻ, ശാദി മുസ്തഫ, നിവില്‍ ഇബ്രാഹിം, യൂത്ത് വിങ് സംസ്ഥാന പ്രസിഡൻറ് നിസാര്‍ കോട്ടക്കൽ, വാര്‍ഡ് അംഗം അഷ്റഫ് കോറോത്ത്, അക്രം ചുണ്ടയില്‍, ഷാജഹാന് വളാഞ്ചേരി, ജമീല ഇ. സുദീൻ, ലിസി, നാസര്‍ ടെക്നോ, കൈരളി ബിച്ചാപ്പു എന്നിവര്‍ സംസാരിച്ചു. നൗഷാദ് വട്ടപ്പാറ സ്വാഗതവും മുന്‍ഷാദ് നന്ദിയും പറഞ്ഞു. ചിത്രകുറിപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂനിറ്റ് സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാര വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കുഞ്ഞാവ ഹാജി ഉദ്ഘാടനം ചെയ്യുന്നു ചിത്രകുറിപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂനിറ്റ് മെഗാ ബംബര്‍ സമ്മാനത്തിന് (ഹോണ്ട ആക്ടീവ) അര്‍ഹനായ സാദിഖ് വഴക്കാടിന് താക്കോൽ നല്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story