Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോമളനന്ദിനി ടീച്ചര്‍...

കോമളനന്ദിനി ടീച്ചര്‍ അംഗൻവാടിയിൽനിന്ന്​ പടിയിറങ്ങുന്നു

text_fields
bookmark_border
യാത്രയയപ്പ് സമ്മേളനം ജില്ല കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും പൂക്കോട്ടുംപാടം: നാലു പതിറ്റാണ്ടിലധികകാലം കുരുന്നുകള്‍ക്ക് അറിവി‍​െൻറ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ കോമളനന്ദിനി ടീച്ചര്‍ അംഗൻവാടിയില്‍നിന്ന് പടിയിറങ്ങുന്നു. 1977ലാണ് ചേലോട് മഹിള സമാജത്തിന് കീഴിെല ബാലവാടിയില്‍ അധ്യാപികയായി എത്തിയത്. അന്ന് ബ്ലോക്കിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാലവാടി പിന്നീട് 1994ല്‍ ഐ.സി.ഡി.എസിന് കീഴില്‍ വന്നപ്പോഴും ടീച്ചര്‍ ഇതേ അംഗൻവാടിയില്‍ തുടർന്നു. ഇതിനോടകം ചേലോട് പ്രദേശത്തെ നിരവധി കുട്ടികളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കുന്നതില്‍ സ്തുത്യാര്‍ഹാമായ സേവനം നയിച്ച ടീച്ചര്‍ക്ക് നാടി‍​െൻറ സ്നേഹാദരം ഒരുക്കുകയാണ് നാട്ടിലെ ശിഷ്യഗണങ്ങള്‍. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് ചേലോട് ശാസ്ത്രിയാര്‍ യു.പി സ്കൂളില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ല കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. ഫോട്ടോppm 2 ചേലോട് അംഗൻവാടിയില്‍നിന്ന് വിരമിക്കുന്ന കോമളനന്ദിനി ടീച്ചര്‍
Show Full Article
TAGS:LOCAL NEWS 
Next Story