Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 4:59 AM GMT Updated On
date_range 30 April 2018 4:59 AM GMTപ്രതിഷ്ഠദിനം
text_fieldsbookmark_border
ചോക്കാട്: മരുതങ്കാട് ശ്രീഅയ്യപ്പ ക്ഷേത്രത്തിെൻറ നാലാമത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ചുറ്റുവിളക്ക്, ദീപാരാധന, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് നടന്നു. വണ്ടൂർ പുനർജനി നാടൻപാട്ട് സംഘത്തിെൻറ പ്രത്യേക പരിപാടിയും നടന്നു. പ്രതിഷ്ഠദിന ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. സമീർ തങ്ങൾ പരപ്പനങ്ങാടിയാണ് ഉച്ചക്കുള്ള അന്നദാനത്തിനുള്ള സാമ്പത്തിക സഹായം നൽകിയത്. ക്ഷേത്ര ഭാരവാഹികളായ രാമചന്ദ്രൻ മാസ്റ്റർ, കുഞ്ഞുട്ടൻ കുട്ടശ്ശേരി, ഗോപാലകൃഷ്ണൻ അമ്പലക്കുന്ന്, സുരേന്ദ്രൻ, കുട്ടൻ കൽപകശ്ശേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story