Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:35 AM GMT Updated On
date_range 29 April 2018 5:35 AM GMT'ദേശീയപാത: ഇരകളുടെ ഹിയറിങ് പ്രഹസനമാക്കി ത്രി-ഡി ഇറക്കാനുള്ള നീക്കം ജനദ്രോഹം'
text_fieldsbookmark_border
കോട്ടക്കൽ: ദേശീയപാത 66 ടോൾ പാതയാക്കി വികസിപ്പിക്കുന്നതിന് 45 മീറ്റർ സ്ഥലമെടുപ്പ് നടത്തുന്ന പദ്ധതിയെ സംബന്ധിച്ച് ഇരകൾക്കുള്ള പരാതികളിൻമേൽ നടന്നുവരുന്ന ഹിയറിങ് വെറും പ്രഹസനമാക്കി മാറ്റി, തന്ത്രപൂർവം സമ്മതപത്രം വാങ്ങിയെടുക്കുന്ന കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ നിലപാട് ജനദ്രോഹമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി. ഹിയറിങ്ങിനായി വരുന്നവരോട് ആധാരം, നികുതി രശീതി, ആധാർ കാർഡ്, മുതലായ രേഖകളുടെ പകർപ്പും തപാൽ വിലാസവും മൊബൈൽ നമ്പറും വാങ്ങി ഒപ്പിടുവിച്ചതിെൻറ ശേഷം തിരിച്ചയക്കുന്നതിൽ ദുരൂഹതയുണ്ട്. അടുത്ത മാസം ത്രി-ഡി വിജ്ഞാപനമിറക്കി ഭൂമിയും കിടപ്പാടവും മറ്റു വസ്തുവകകളും അതോറിറ്റിയുടെ അധീനതയിലാക്കുവാനുള്ള ഗൂഢ തന്ത്രം തിരിച്ചറിയണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയുർവേദ മെഡിക്കൽ ക്യാമ്പ് കോട്ടക്കൽ: എസ്.വൈ.എസ് ആട്ടീരി യൂനിറ്റും തിരൂർ മംഗളോദയം വൈദ്യശാലയും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു. ആട്ടീരി വാദിസലാമിൽ ഞായറാഴ്ച ഒമ്പതു മുതൽ രണ്ടുവരെയാണ് ക്യാമ്പ്. ഹംസ മുസ്ലിയാർ പൂളക്കൽ, അബ്ദുൽ ഗഫൂർ, എം. ആശിഷ്, സി.കെ. അഹമ്മദാജി, യഹ്ഖൂബ് അഹ്സനി, ഷൗക്കത്തലി അശ്റഫി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story