Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാത്തിരിപ്പിന് വിരാമം;...

കാത്തിരിപ്പിന് വിരാമം; തെന്നല ആയുർവേദ ഡിസ്പെൻസറി ഇനി സ്വന്തം കെട്ടിടത്തിൽ

text_fields
bookmark_border
തിരൂരങ്ങാടി: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് തെന്നല ഗ്രാമപഞ്ചായത്തിൽ നിർമിച്ച ആയുർവേദ ഡിസ്പെൻസറി പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആറ് വർഷം മുമ്പ് ഗ്രാമപഞ്ചായത്തിന് അനുവദിച്ചുകിട്ടിയ ആയുർവേദ ഡിസ്പെൻസറിക്ക് 2014-15 സാമ്പത്തിക വർഷത്തിലാണ് യു.ഡി.എഫ് സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചത്. ചടങ്ങിൽ തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ഡി.എം.ഒ ഡോ. സെയ്ദ് മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന കരുമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. കോയാമു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ ടി.വി. നൗഷാദ്, കെ. അബ്ദുൽ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാതോളി നഫീസു, മെഡിക്കൽ ഓഫിസർ ഷെമി കെ. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഹൈൽ അത്താണിക്കൽ, കൃഷ്ണൻ മുക്കോയി, സലീന കുറുപ്പത്ത്, കെ.വി. സെയ്ദാലി, സുലൈഖ പെരിങ്ങോടൻ, ടി.വി. മൊയ്തീൻ, ഷരീഫ് വടക്കയിൽ, ഷംസുദ്ദീൻ പൂക്കിപറമ്പ്, ശ്രീധരൻ നല്ലാട്ട്, സരിത, ഹെഡ് ക്ലാർക്ക് സലീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story