Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:27 AM GMT Updated On
date_range 29 April 2018 5:27 AM GMTത്രിദിന അധ്യാപക പരിശീലന ക്യാമ്പ്
text_fieldsbookmark_border
തിരൂരങ്ങാടി: ലയൺസ് ക്ലബും ഓറിയൻറൽ ഹൈസ്കൂൾ അലുംനി അസോസിയേഷനും ചേർന്ന് പി.എസ്.എം.ഒ കോളജിൽ മൂന്ന് ദിവസെത്ത മൂല്യാധിഷ്ഠിത അധ്യാപക പരിശീലന പരിപാടിയായ ലയൺസ് 'ക്വസ്റ്റ്' നടത്തി. പരിശീലന ക്യാമ്പ് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്വസ്റ്റ് ഇൻറർനാഷനൽ ട്രെയിനർ പ്രഫ. വർഗീസ് വൈദ്യൻ ക്ലാസ് നയിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ കെ.ടി. റഹീദ, ലയൺസ് ക്ലബ് പ്രസിഡൻറ് ഡോ. ശ്രീബിജു, സെക്രട്ടറി അബ്ദുൽ അമർ, ഓറിയൻറൽ അലുംനി പ്രസിഡൻറ് അഡ്വ. സി.പി. മുസ്തഫ, ലയൺസ് ഭാരവാഹികളായ കെ.ടി. ഷാജു, ജോഷോ കോശി, കെ. മുരളീധരൻ, യു. ഭരതൻ, ഗോപിനാഥ്, ടോണി വെട്ടിക്കാട്ട്, എ.കെ. നിസാം, എം.പി. സിദ്ദീഖ്, സലീം അമ്പാടി, പി.എസ്.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. അസീസ് മടവൂർ, ഓറിയൻറൽ സ്കൂൾ പ്രിൻസിപ്പൽ ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story