Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:27 AM GMT Updated On
date_range 29 April 2018 5:27 AM GMTഅടിവസ്ത്രത്തിൽ ഒളിപ്പിച്ചുകടത്തിയ സ്വർണവും പണവും പിടികൂടി
text_fieldsbookmark_border
ആനക്കര: ബസ് യാത്രികനിൽനിന്ന് അനധികൃത പണവും സ്വർണവും പിടികൂടി. കേസിൽ തൃശൂർ പെരിഞ്ചേരി സ്വദേശി ജെറിൻ ജോസഫിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിൽനിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെയാണ് പിടിയിലാവുന്നത്. അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. രേഖകളില്ലാതെ 33 ലക്ഷം രൂപയും 1171 ഗ്രാം സ്വർണവും എട്ടേമുക്കാൽ ലക്ഷം കുഴൽപണവുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. നേരത്തെ ഇത്തരത്തിൽ നിരവധിതവണ സ്വർണവും പണവും കടത്തിവരികയാണിയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ വടക്കാഞ്ചേരി പൊലീസിന് കൈമാറി. തൃത്താല അസി. എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശെൻറ നേതൃത്വത്തിലുള്ള സ്പെഷൽ സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story