Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅസംഘടിത തൊഴിലാളികൾ...

അസംഘടിത തൊഴിലാളികൾ പ്രതിസന്ധിയിൽ ^എളമരം കരീം

text_fields
bookmark_border
അസംഘടിത തൊഴിലാളികൾ പ്രതിസന്ധിയിൽ -എളമരം കരീം കോട്ടക്കൽ: കേന്ദ്ര സർക്കാറി​െൻറ കീഴിൽ തൊഴിലാളികൾക്ക് രക്ഷയില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം. കോട്ടക്കലിൽ ആരംഭിച്ച പ്രൊവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും അംസംഘടിത തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അധ്യക്ഷത വഹിച്ചു. ഡി. മോഹനൻ വിഷയാവതരണം നടത്തി. സി. ഹരിദാസ്, അഡ്വ. ഭാർഗവൻ, പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ. രാമദാസ് സ്വാഗതവും എൽ. മാധവൻ നന്ദിയും പറഞ്ഞു. പൊതുസമ്മേളനം കോട്ടക്കൽ രാജാസ് എച്ച്.എസ്.എസിൽ ഞായറാഴ്ച നടക്കും. രാവിലെ പത്തിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ടി.പി. ഉണ്ണിക്കുട്ടി അധ്യക്ഷത വഹിക്കും. തുടർന്ന് പ്രതിനിധി സമ്മേളനവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story